
ചിറ്റാരിപ്പറമ്പ് ∙ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് റോഡ് നവീകരണം ആരംഭിച്ചപ്പോൾ ഇങ്ങനെയൊരു പണികിട്ടുമെന്ന് ആരും കരുതിയില്ല.ടാറിങ് നടത്താൻ കരിങ്കല്ല് പാകിയ വട്ടോളി – പതിനാലാം മൈൽ റോഡിൽ വാഹന യാത്രയും കാൽനട യാത്രയും ദുരിത പൂർണമായി.
ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട റോഡിൽ രണ്ടുമാസം മുൻപാണ് നിർമാണ പ്രവൃത്തി തുടങ്ങിയത്.
ടാറിങ്ങിനായി കല്ല് നിരത്തിയെങ്കിലും കനത്ത മഴയെത്തുടർന്ന് പ്രവൃത്തി നിർത്തിവച്ചു.ഈ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ പതിനാലാം മൈലിൽ എത്തിച്ചേരാവുന്ന റോഡാണിത്.
കൊന്നോറയിൽ കെഎസ്ഐഡിസി ജലസംഭരണിക്കു സമീപം കുത്തനെയുള്ള കയറ്റത്തിലാണ് റീ ടാറിങ്ങിനായി കരിങ്കൽ കഷണങ്ങൾ പാകിയത്. മഴയത്ത് ഒഴുകിയെത്തിയ കരിങ്കല്ലുകൾ പല ഭാഗത്തും കൂനയായി. പതിനാലാം മൈലിൽനിന്നു വട്ടോളിയിലേക്കുവരുന്ന വാഹനങ്ങൾ റോഡിലെ ഇറക്കത്തിൽ പെട്ടെന്ന് കരിങ്കല്ലുകൾക്ക് മുകളിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുന്നുണ്ട്.
ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർക്ക് ഇവിടെ വീണ് പരുക്കേറ്റിട്ടുണ്ട്.ചിറ്റാരിപ്പറമ്പ് ഗവ.
ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളി എൽപി സ്കൂൾ, വട്ടോളി അങ്കണവാടി, വട്ടോളി പഴശ്ശിരാജ സ്മാരക വായനശാല എന്നിവിടങ്ങളിലേക്ക് പതിനാലാം മൈൽ, കൊന്നോറ പ്രദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ ഈ റോഡിൽ കൂടെയാണ് യാത്ര ചെയ്യുന്നത്. റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]