
കണ്ണൂർ ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്രം സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് ഗതാഗത നിയന്ത്രണം.
കണ്ണൂരിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോകേണ്ടതാണ്. തളിപ്പറമ്പിൽ നിന്നും എയർ പോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്ക് പോകേണ്ടതാണ്.
ശനിയാഴ്ച വൈകിട്ട് 5 മുതല്‍ അമിത് ഷാ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടാകില്ല. ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിയതായതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
ക്ഷേത്ര കവാടത്തിന് സമീപത്തെ മരങ്ങള്‍ സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കി. ക്ഷേത്രത്തിലെത്തുന്ന അമിത് ഷാ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴും.
നെയ്യമൃത് വഴിപാടുകളും നടത്തുമെന്നാണ് വിവരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]