
ആലക്കോട് ∙ ഉദയഗിരി പഞ്ചായത്തിലെ മാവുംതട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. പുതുശ്ശേരി കല്യാണി(65)ക്കാണ് പരുക്കേറ്റത്.
കാലിനും കൈക്കും ആഴത്തിലുള്ള മുറിവേറ്റ ഇവരെ ആലക്കോട്ടെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കല്യാണി പണികഴിഞ്ഞ് ഇന്നലെ വൈകിട്ട് 5ന് മുറ്റത്ത് തുണി അലക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. മാവുംതട്ടിൽ റോഡിലൂടെ ഓടിയ കാട്ടുപന്നി ആൾക്കൂട്ടത്തെ കണ്ട് വിരണ്ടാണ് വീട്ടമ്മയെ ആക്രമിച്ചത്.
കല്യാണിക്കൊപ്പം ഉണ്ടായിരുന്ന കൊച്ചുമകൾ അനാമിക രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും വനംവകുപ്പ് അധികൃതരും കല്യാണിയെ സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]