
ഇരിക്കൂർ ∙ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്തെ ചുവടു ദ്രവിച്ച മരം അപകടഭീഷണി. ഇരിക്കൂർ ബസ് സ്റ്റാൻഡിനു സമീപം പഴയ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലെ കൂറ്റൻ തേക്കുമരമാണു ഭീഷണിയായി നിൽക്കുന്നത്. മരത്തടിയുടെ മുകൾഭാഗം ഉണങ്ങി ഏതുസമയവും പൊട്ടിവീഴുമെന്ന നിലയിലാണ്.
വേരുകളിറങ്ങി റോഡരികിലെ കരിങ്കൽ കെട്ട് തകർന്നിട്ടുമുണ്ട്. മരത്തിനു തൊട്ടരികിലൂടെ വൈദ്യുതലൈൻ കടന്നുപോകുന്നുണ്ട്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയായ മരം അടിയന്തരമായി മുറിച്ചുനീക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]