
പയ്യന്നൂർ ∙ മഴ വന്നാൽ ട്രാഫിക് സിഗ്നൽ ഓഫാകും. സിഗ്നൽ ഓഫായാൽ നാലുഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങളെത്തും.
ട്രാഫിക് കുരുക്കും രൂക്ഷമാകും. ഒരു സെക്കൻഡ് പോലും കളയാനില്ലാത്ത ബസുകളിലെ കണ്ടക്ടർമാർ റോഡിലിറങ്ങി ഗതാഗതക്കുരുക്ക് അഴിച്ചെടുക്കണം.
കുരുക്കു മാറ്റിയാൽ ആ കണ്ടക്ടർ ബസിൽ കയറി പോകും. പിന്നിൽ വരുന്ന ബസിലെ കണ്ടക്ടർ ആ ചുമതല ഏറ്റെടുക്കും.
ഇല്ലെങ്കിൽ ഓട്ടോ ഡ്രൈവർമാർ ഏറ്റെടുക്കും. പയ്യന്നൂർ സെൻട്രൽ ബസാറിലാണ് ഈ ദുരിതം.
സോളർ ട്രാഫിക് സിഗ്നലാണു സെൻട്രൽ ബസാറിലെ ജംക്ഷനിലുള്ളത്.
കാര്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാൽ അൽപസമയം സൂര്യപ്രകാശം കിട്ടാതായാൽ സിഗ്നൽ ഓഫാകും. മഴയത്തു സിഗ്നൽ ഓഫാകുന്നതു പതിവാണ്.
ഇന്നലെ ഇതുമൂലം 11.30ഓടെ 10 മിനിറ്റിലധികം സെൻട്രൽ ബസാറിൽ ഗതാഗതക്കുരുക്കുണ്ടായി. പൊലീസുകാർ ആരും ടൗണിലേക്കു തിരിഞ്ഞു നോക്കാറില്ല.
ട്രാഫിക് ചുമതല ഹോംഗാർഡിന്റെ ചുമലിൽ കെട്ടി വച്ചിരിക്കുന്നു. ടൗണിൽ ഒരാളാണു ഡ്യൂട്ടിക്കുണ്ടാവുക.
അയാൾക്ക് ബസ് സ്റ്റാൻഡ് പരിസരത്തു പിടിപ്പത് ജോലിയുണ്ട്. നഗരസഭ ഓഫിസ് പരിസരത്തെ ട്രാഫിക് ജംക്ഷനിലും ഗതാഗതക്കുരുക്ക് പതിവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]