
ഓണ്‍ലൈന്‍ ട്രേഡിങ്: തലശ്ശേരി സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ മൂന്നംഗ സംഘം അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂര്‍ ∙ സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലശ്ശേരി സ്വദേശിനിയുടെ 12,06,000 രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ് (36), ദിലീപ് (36), പ്രേംകുമാര്‍ (52) എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണര്‍ നിധിന് രാജിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടംബേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ കൊണ്ട് പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്ക് 12,06,000 രൂപ പല തവണകളായി നിക്ഷേപിപ്പിക്കുകയായിരുന്നു. റിഷാദിന്റെ അക്കൗണ്ടിലേക്ക് വന്ന 4,50,000 രൂപ പ്രതികള്‍ ചെക്ക് വഴി പിന്‍വലിക്കുകയും ചെയ്തു. പണമിടപാട് നടത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാനമായ രീതിയിൽ കണ്ണൂർ സ്വദേശിക്ക് 13,82,100 നഷ്ടപ്പെട്ടുവെന്ന് സൈബർ പൊലീസിനു പരാതി ലഭിച്ചു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്.