
ഓവുചാലിന്റെ തകർന്ന സ്ലാബ് നന്നാക്കിയില്ല
മൊകേരി ∙ ഓവുചാലിന്റെ സ്ലാബ് തകർന്നിട്ട് ഒരു മാസമായിട്ടും അധികൃതർക്ക് നന്നാക്കാൻ നേരമില്ല. രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ബസ് സ്റ്റോപ്പിന്റെ സമീപമാണ് യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകട
ഭീഷണിയുയർത്തി ഓവുചാലിന്റെ സ്ലാബ് താഴ്ന്നു കിടക്കുന്നത്. മഴക്കാലത്ത് റോഡിലൂടെ കുത്തിയൊലിച്ച് എത്തുന്ന വെള്ളവും ഓവുചാലിലെ വെള്ളവും കൂടെ ചേർന്നാൽ ഈ കുഴി കാണാൻ സാധിക്കുകയില്ല. നിരവധി തവണ നാട്ടുകാർ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്നും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]