
യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാപ്പിനിശ്ശേരി∙ ഇരിണാവ് മടക്കര ഡാമിന് സമീപം യുവാവിനെ റോഡിരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളി കല്ലേൻ മണി (48) യെയാണ് മരിച്ച നിലയിൽ കണ്ടത്. മടക്കരയിലെ പരേതനായ പനയന്‍ നാരായണന്റെ മകനാണ്. ശനി രാത്രി 12 മണിക്കു ശേഷം മാട്ടൂൽ-മടക്കര റോഡിലെ യാത്രക്കാരായ യുവാക്കളാണ് ചോര വാർന്ന നിലയിൽ മൃതദേഹം കണ്ടത്. കണ്ണപുരം പൊലിസ് എത്തി മൃതദേഹം ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംസ്കാരം തിങ്കളാഴ്ച അയ്യോത്ത് സമുദായ ശ്മശാനത്തിൽ നടക്കും.