കണ്ണൂർ ∙ കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നാണു തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഉപേക്ഷിച്ചുവെന്നല്ല അതിനർഥം; വേറെ വഴികൾ നോക്കേണ്ടിവരും.
നാടിന്റെ വികസനത്തിന് അങ്ങേയറ്റം സഹായകമാകുന്ന ഒന്നായിരുന്നു കെ റെയിൽ. പക്ഷേ, രാഷ്ട്രീയ നിലപാടുകൾ കാരണം അതിനുള്ള കേന്ദ്ര അനുമതി ലഭിച്ചില്ല.
ഞങ്ങൾക്കു സംഘിക്കുപ്പായം പാകമാകില്ല. ശാഖയ്ക്കു കാവൽ നിന്നവർക്കും കർസേവകർക്ക് ഒത്താശ ചെയ്തവർക്കും ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ വണങ്ങുന്നവർക്കുമായിരിക്കും അതു ചേരുക.
ഇരുനൂറിൽപരം സിപിഎം പ്രവർത്തകരുടെ ജീവനാണ് ആർഎസ്എസ് കൊലക്കത്തി എടുത്തത്.
ആർഎസ്എസിന്റെ വർഗീയ നിലപാടിനെതിരെ പോരാടാൻ ഏതറ്റംവരെയും പോകും. ഒരുഘട്ടത്തിലും ആർഎസ്എസുമായി സന്ധിചെയ്യാൻ പോയിട്ടില്ല.ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നൽകാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതൃത്വം.
ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥികളെ പാണക്കാട്ടുനിന്ന് പ്രഖ്യാപിക്കുന്ന നിലയുണ്ടാകുന്നു. മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയെ കാര്യങ്ങൾ ഏൽപിച്ചാൽ ലീഗിനെ വിഴുങ്ങുന്ന സാഹചര്യമാകും. കേന്ദ്രസർക്കാരിന്റെ പുത്തൻ വിദ്യാഭ്യാസനയം ഏതു രീതിയിൽ വന്നാലും നടപ്പാക്കില്ല.
സിലബസ് തയാറാക്കുന്നതു നമ്മളാണ്. പാഠ്യപദ്ധതിയിൽ ഏതെല്ലാം ഒഴിവാക്കാൻ കേന്ദ്രം നിർദേശിച്ചോ അതെല്ലാം കേരളത്തിൽ പഠിപ്പിക്കുന്നുണ്ട്.
കേരളത്തിലെ രണ്ടായിരത്തോളം സ്കൂളുകൾ 5000 കോടി രൂപ ചെലവിട്ട് നവീകരിച്ചു.
പിഎം ശ്രീ നടപ്പായില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും പിഎം ശ്രീ നടപ്പാക്കാതിരുന്നിട്ടുണ്ടോ? നമുക്ക് കിട്ടിക്കൊണ്ടിരുന്ന സർവശിക്ഷാ അഭിയാന്റെ ഫണ്ട് ലഭിക്കണം.
പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ ഈ ഫണ്ട് ലഭിക്കില്ലെന്ന് പറഞ്ഞു. നേരത്തേ കിട്ടിക്കൊണ്ടിരുന്ന ഫണ്ട് ലഭിക്കാതെ വന്നതോടെ വിഷമത്തിലായി. ഇതു ശ്വാസംമുട്ടിക്കുന്ന അവസ്ഥയായി. മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമി പ്രധാനമന്ത്രി സന്ദർശിച്ചു.
ഇപ്പോൾ സഹായം കിട്ടും എന്ന് പ്രതീക്ഷിച്ചു, കിട്ടിയില്ല. എയിംസ് കിട്ടുമെന്ന് പ്രതീക്ഷിച്ചു, കിട്ടിയില്ല.
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ കിട്ടിയില്ല. എന്നു കരുതി കേന്ദ്രവുമായി വീണ്ടും ബന്ധപ്പെടാനില്ലെന്ന് തീരുമാനിക്കാൻ പറ്റില്ല – കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് ലീഡർ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

