കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂർ, വളപട്ടണം, തളിപ്പറമ്പ് എന്നിവിടങ്ങളിൽ പൊലീസിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. കണ്ണൂരിൽ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിൽ, ടൗൺ ഇൻസ്പെക്ടർ പി.എ.വിനുമോഹൻ എന്നിവർ നേതൃത്വം നൽകി.
ആർഎഎഫിന് അസി. കമൻഡാന്റ് അനിൽ കുമാർ യാദവ്, ഇൻസ്പെക്ടർ ജി.മനോഹരൻ എന്നിവരും നേതൃത്വം നൽകി.
താവക്കരയിൽനിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
വളപട്ടണത്ത് അസി കമ്മിഷണർ പി.രാജേഷ്, ഇൻസ്പെക്ടർ പി.വിജേഷ്, ആർഎഎഫ് സെക്കൻഡ് കമൻഡാന്റ് ജി.സച്ചിൻ എന്നിവർ നേതൃത്വം നൽകി. അഴീക്കോട് അക്ലിയത്ത് സ്കൂളിൽനിന്ന് ആരംഭിച്ച് പൂതപ്പാറ ടൗണിൽ അവസാനിച്ചു.
തളിപ്പറമ്പിൽ റൂറൽ എസ്പി അനൂജ് പലിവാൾ, ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, ഇൻസ്പെക്ടർ ബാബുമോൻ, എസ്ഐ കെ.ദിനേശൻ എന്നിവർ നേതൃത്വം നൽകി. മൂത്തേടത്ത് ഹൈസ്കൂൾ ജംക്ഷനിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് ചിറവക്കിൽ സമാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

