ചെറുപുഴ∙ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാഴക്കുണ്ടം ഹരിത നഗർ റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിന് പരാതി നൽകി. വാഴക്കുണ്ടം-വർക്ഷോപ്-കോട്ടക്കുന്ന് റോഡ്, ഹരിതനഗർ- വാഴക്കുണ്ടം റോഡ്, വാഴക്കുണ്ടം-ഉന്നതി റോഡുകളാണു ജലജീവൻ പദ്ധതിയുടെ പൈപ്പിടാൻ വെട്ടിപ്പൊളിച്ചത്.
മാസങ്ങൾ കഴിഞ്ഞിട്ടും നവീകരിക്കാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
റോഡുകൾ തകർന്നതോടെ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതം ചില്ലറയല്ല. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വരുന്നില്ലെന്നും കാൽനടയാത്ര പറ്റാത്ത സ്ഥിതിയാണെന്നും പ്രദേശവാസികൾ പറയുന്നു.
നിവേദനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, സ്ഥിരസമിതി അധ്യക്ഷൻ കെ.കെ.ജോയി എന്നിവർക്ക് കൈമാറി.
സ്ഥിരസമിതി അധ്യക്ഷ ഷാന്റി കലാധരൻ, പഞ്ചായത്ത് അംഗങ്ങളായ സിബി എം.തോമസ്, മാത്യു കാരിത്താങ്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ആന്റണി വളനാട്ട്, ജോയി അർത്തിയിൽ, റിജോ ഉറുകുഴിയിൽ, ലിനേഷ് കെ.നായർ, കെ.സി.റോബിൻ, ജയ അഗസ്റ്റിൻ, പ്രസന്ന മോഹനൻ, ബീന ബാലകൃഷ്ണൻ, ഏലിയാമ്മ തെക്കേൽ, സരോജിനി രാമചന്ദ്രൻ, കെ.വി.അമ്മിണി എന്നിവരുടെ നേതൃത്വത്തിലാണു പരാതി നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]