കണ്ണൂർ ∙ മാടായിപ്പാറയിൽ ജിഐഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ) നടത്തിയ പലസ്തീൻ അനുകൂല പ്രതിഷേധത്തിനെതിരെ കേസെടുത്ത പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.െക. രാഗേഷ്.
തലയ്ക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തെന്ന് രാഗേഷ് പറഞ്ഞു. പഴയങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിലായിരുന്നു പരാമർശം.
‘പലസ്തീനെതിരായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ പ്രതിരോധിച്ച പാർട്ടിയാണ് സിപിഎം. ജമാഅത്തെ ഇസ്ലാമിയുടെ മതേതര സർട്ടിഫിക്കറ്റ് സിപിഎമ്മിന് വേണ്ട.
മാടായിപ്പാറ ദേവസ്വം ഭൂമിയിൽ ജിഐഒ പ്രവർത്തകർ പ്രതിഷേധം നടത്തിയത് ആർഎസ്എസിന് അവസരം നൽകാനാണ്. ജമാഅത്തെ ഇസ്ലാമി അമീർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച് ഡീൽ ഉണ്ടാക്കി.
ആ ഡീലിന്റെ ഭാഗമാണ് മാടായിപ്പാറയിലെ പ്രതിഷേധം. ആർഎസ്എസിന്റെ മറുവാക്കാണ് ജമാഅത്തെ ഇസ്ലാമിയെന്നും രാഗേഷ് ആരോപിച്ചു.
അതേ സമയം, കണ്ണൂര്‍ ജില്ലയില്‍ മതതീവ്രവാദം ശക്തിപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി പരിശ്രമിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ തെളിവാണ് തിരുവോണദിവസം മാടായിപ്പാറയില്‍ കണ്ടതെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ.കെ. വിനോദ്കുമാര്‍ ആരോപിച്ചു.
ജാതിമത ഭേദമന്യേ എല്ലാവരും ആരാധിക്കുന്ന സ്ഥലമാണ് മാടായിപ്പാറ. ആ മാടായിപ്പാറയെ തകര്‍ക്കാന്‍ ജിഹാദികള്‍ നടത്തുന്ന ശ്രമമായാണ് ഇതിനെ കാണേണ്ടത്.
അവര്‍ ഉയര്‍ത്തിയ ബാനര്‍ ജിഹാദ് എന്ന് പറഞ്ഞ് കൊണ്ടുതന്നെയായിരുന്നുവെന്നും വിനോദ്കുമാര്‍ ആരോപിച്ചു. മാടായിപ്പാറയിൽ തിരുവോണ ദിവസം ജിഐഒ, പലസ്തീൻ അനുകൂല പ്രകടനം നടത്തിയതിനെതിരെ കേസെടുത്തിരുന്നു.
ജിഐഒ മത സ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നടത്തിയ പ്രകടനത്തിനെതിരെയും പഴയങ്ങാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]