കണ്ണൂർ ∙ ധർമടത്തും പിണറായിയിലും രാസലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ. തലശ്ശേരി കുന്നോത്ത് സ്വദേശിയായ ഫായിസ് ഇബിൻ ഇബ്രാഹിം(29) ആണ് 27.55 ഗ്രാം എംഡിഎംഎയുമായി ധർമടം പൊലീസിന്റെ പിടിയിലായത്.വീട്ടിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എംഡിഎംഎ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, എംഡിഎംഎ ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് നിർമിത ട്യൂബ് പൈപ്പുകളും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ധർമ്മടം എസ്ഐ ജെ. ഷജിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പിണറായി കമ്പൗണ്ടർ ഷോപ്പിന് സമീപം പിണറായി പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിനെ എംഡിഎംഎ സഹിതം പിടികൂടി.
പട്രോളിങ് നടത്തുന്നതിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിൽ കോട്ടയം മലബാർ സ്വദേശിയായ വി.െക. അബ്ദുൾ സഹദിന്റെ (27) പക്കൽ നിന്നും 4.97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പിണറായി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]