കൂത്തുപറമ്പ് ∙ മമ്പറത്ത് ഓട്ടോറിക്ഷ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു. കുന്നിരിക്ക മിഥുൻ നിവാസിൽ കെ.
മോഹനൻ (55) ആണ് മരിച്ചത്. ബുധൻ രാവിലെ പത്തരയോടെയായിരുന്നു അപകടം.
പുഴയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് മോഹനനെ പുറത്തെടുത്തത്.
തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]