പയ്യന്നൂർ ∙ നഗരസഭയുടെ കുട്ടികളുടെ പാർക്ക് 3 വർഷത്തിലധികമായി അടഞ്ഞു കിടക്കുന്നു. നിർദിഷ്ട
നഗരസഭ സ്റ്റേഡിയത്തിനു സമീപം 2008ൽ ആണ് നഗരസഭ കുട്ടികളുടെ പാർക്ക് നിർമിച്ചത്. വലിയ തോതിൽ കുട്ടികളെ ആകർഷിച്ച പാർക്കാണിത്. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ പൂർണകായ പ്രതിമയും സ്ഥാപിച്ചിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വലിയ തോതിൽ കുട്ടികളുടെ കളി ഉപകരണങ്ങളും സ്ഥാപിച്ചു.
എന്നാൽ നഗരസഭ ഈ പാർക്ക് അടച്ചിടുകയായിരുന്നു. പിന്നീട് പാർക്കിലെ ലഘുഭക്ഷണ ശാല പൊളിച്ച് പുതിയ കെട്ടിട
നിർമാണം തുടങ്ങി. കെട്ടിടം പൂർത്തിയായെങ്കിലും തുടർ പ്രവർത്തനം നടന്നില്ല. പാർക്കിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കിയത് പുനഃസ്ഥാപിച്ചില്ല.
പ്രധാന ഗേറ്റും തകർന്നു കിടക്കുന്നു. കളി ഉപകരണങ്ങൾ പലതും ഉപയോഗ ശൂന്യമായി. പാർക്ക് എപ്പോൾ തുറന്നു കൊടുക്കുമെന്ന ചോദ്യത്തിനും നഗരസഭയുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ഇല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]