
കണ്ണൂർ ∙ കേട്ടുപരിചയിച്ച കഥകളി വേഷങ്ങൾ വാദ്യത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ തങ്ങളുടെ മുന്നിലെത്തിയപ്പോൾ വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും കൗതുകം. പച്ചവേഷത്തിൽ നളനും തേപ്പ് വേഷത്തിൽ ഹംസവുമാണ് ഇന്നലെ കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്.
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയും മലയാളം അധ്യാപക കൂട്ടായ്മയും ചേർന്ന് തളിപ്പറമ്പ് കഥകളി പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജകീയം കഥകളി പാഠശാലയ്ക്കും അവതരണത്തിനും കഥകളി കേന്ദ്രം ചെയർമാൻ കഥകളി കേന്ദ്രം കൃഷ്ണകുമാർ, പീശപ്പള്ളി രാജീവൻ എന്നിവർ നേതൃത്വം നൽകി.
കഥകളിയുടെ ചരിത്രം, വേഷങ്ങൾ, അഭിനയരീതികൾ, വാദ്യങ്ങൾ, ചടങ്ങുകൾ എന്നിവയെല്ലാം കുട്ടികൾക്കു പരിചയപ്പെടുത്തി.
പത്താം ക്ലാസ് പാഠപുസ്തകത്തിലെ ഉണ്ണായിവാര്യരുടെ നളചരിതം ഒന്നാം ദിവസം എന്ന പാഠഭാഗവും അവതരിപ്പിച്ചു. നളനായി കോട്ടക്കൽ സുധീർ, ഹംസമായി കലാമണ്ഡലം ആദിത്യൻ എന്നിവർ അരങ്ങിലെത്തി.
സാരംഗ് പുല്ലൂർ, നിരഞ്ജൻ മോഹൻ (പാട്ട്), കോട്ടക്കൽ രമേശൻ (മദ്ദളം), കലാനിലയം സജിത്ത് പണിക്കർ (ചെണ്ട), കലാനിലയം പത്മനാഭൻ (ചുട്ടി), ടി.എം.പ്രേംനാഥ്, കഥകളി കേന്ദ്രം വൈശാഖ്, കഥകളി കേന്ദ്രം എ.ദേവജിത്ത് (അണിയറ) എന്നിവരും വേദി പങ്കിട്ടു.
പ്രധാനാധ്യാപകൻ ഫാ.ടോംസൻ ആന്റണി, എ.സജിത്ത്, വീണ വി.നമ്പ്യാർ, വി.വൈശാഖ്, കെ.റഷീദ് കുമാർ, എ.സബിന, ടി.വി.ലിലിയ മോൾ, പ്രിയ കണ്ടിയത്ത് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]