
ശ്രീകണ്ഠപുരം ∙ പൊതുപണിമുടക്കു ദിവസം നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിനുമുന്നിൽ നിർത്തിയിട്ട, അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടു.
രാവിലെ സ്കൂളിലെത്തിയ സമരാനുകൂലികളാണ് പണി മുടക്കാത്തതിനെ ചോദ്യം ചെയ്ത് ടയറിന്റെ കാറ്റഴിച്ചു വിട്ടത്. കെപിഎസ്ടിഎ, എച്ച്എസ്എസ്ടിഎ യൂണിയനുകളിൽപെട്ട
15 അധ്യാപകർ ഇവിടെ ജോലിക്കെത്തിയിരുന്നു. വാഹനങ്ങൾ ഇല്ലാത്തതുകൊണ്ട് കുട്ടികളാരും എത്തിയിരുന്നില്ല.
10 മണിയോടെ ഐച്ചേരി ഭാഗത്തുനിന്നെത്തിയ സമരാനുകൂലികൾ പണിമുടക്കാത്തതിനെ ചോദ്യം ചെയ്യുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടർന്നാണ് വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടത്.
7 വാഹനങ്ങളുടെ കാറ്റ് പൂർണമായും അഴിച്ചുവിട്ടു.
സ്കൂളിൽ പ്രശ്നമുണ്ടായത് അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല. അക്രമം നടക്കുമ്പോൾതന്നെ അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചിരുന്നു.
മെയിലിൽ പരാതിയും അയച്ചിരുന്നു. എന്നിട്ടും ഉച്ചയ്ക്കു മുൻപ് സ്കൂളിലെത്തിയത് ഒരു സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മാത്രമായിരുന്നു.
അധ്യാപികമാർ ഉൾപ്പെടെ ജോലി ചെയ്യുന്ന സമയത്താണ് അതിക്രമം ഉണ്ടായത്. പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സമരക്കാർ ടയറിന്റെ കാറ്റഴിച്ചുവിട്ടതോടെ പെരുവഴിയിലായ അധ്യാപകരെ വീട്ടിൽപോകാൻ സഹായിച്ചത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും സംഘവും ചേർന്നാണ്. ഉച്ചകഴിഞ്ഞ് 3 മണിയോടെ പൊടിക്കളത്തുനിന്ന് വിജിൽ മോഹൻ, നിഷാദലി, കെ.വി.നിഖേഷ് എന്നിവർ സ്കൂളിലെത്തി എല്ലാ വാഹനങ്ങൾക്കും കാറ്റടിച്ചുകൊടുത്തശേഷമാണ് അധ്യാപകർ വീട്ടിലേക്ക് മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]