
കണ്ണൂർ∙ ഫിഷറീസ് വകുപ്പിന്റെ ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയിൽ കണ്ണൂർ കോർപറേഷൻ നീക്കിയത് 10,853 കിലോ പ്ലാസ്റ്റിക് മാലിന്യം. കോർപറേഷൻ പരിധിയിലെ കടൽത്തീരങ്ങളിൽ നിന്നായാണ് ഇത്രയും പ്ലാസ്റ്റിക്മാലിന്യം നീക്കിയത്.
പയ്യാമ്പലം, പള്ളിയാംമൂല, ഏഴര, തോട്ടട എന്നീ തീരങ്ങളിൽ ഏപ്രിൽ 11നായിരുന്നു മാലിന്യനിർമാർജനം നടത്തിയത്.
വിവിധ സംഘടനകൾ, ശുചീകരണ തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ജില്ലയിൽ കടൽത്തീരത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തതിൽ രണ്ടാം സ്ഥാനമാണ് കണ്ണൂർ കോർപറേഷന്.
കൊട്ടാരക്കരയിൽ നടക്കുന്ന ചടങ്ങിൽ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പുരസ്കാരം ഏറ്റുവാങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]