
കണ്ണൂർ ∙ അയൽവാസിയെന്ന് പരിചയപ്പെടുത്തി തന്ത്രപൂർവം വയോധിക ദമ്പതികളുടെ മോതിരങ്ങൾ കവർന്നയാൾ പിടിയിൽ. ചിറക്കൽ മന്ന മായിച്ചാൻകുന്ന് സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ മുഹമ്മദ് താഹയെയാണ് (48) ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17ന് ആണ് സംഭവം. തളാപ്പ് തുളിച്ചേരി റോഡിലെ വീട്ടിൽ സംസാരത്തിനിടെ കുടുംബനാഥൻ വി.വി.രാധാകൃഷ്ണന്റെ കൈവിരലിലുള്ള മോതിരം അഴിച്ചു വാങ്ങി അതിന്റെ മൂല്യത്തെക്കുറിച്ച് പ്രതി വിവരിച്ചു.
പിന്നീട് രാധാകൃഷ്ണന്റെ ഭാര്യയുടെ കൈകളിൽ ഉണ്ടായിരുന്ന മോതിരങ്ങളും നോക്കാനെന്ന് പറഞ്ഞ് കൈക്കലാക്കിയ ശേഷം പ്രതി വീട്ടിൽ നിന്ന് കടന്നുകളഞ്ഞുവെന്നാണ് പരാതി.രാധാകൃഷ്ണന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോടു നിന്നാണ് അറസ്റ്റ് ചെയ്തത്. മാന്യമായ വസ്ത്രം ധരിച്ചെത്തി ആളുകളുമായി ബന്ധം സ്ഥാപിച്ച ശേഷം കവർച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. എസ്ഐ വി.വി.ദീപ്തി, എസ് സിപിഒ സി.പി.നാസർ എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]