കാലാവസ്ഥ
∙ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
ഐടിഐ ഇന്റർവ്യൂ നാളെ
∙കണ്ണൂർ ഗവ.വനിത ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ട്രേഡുകളിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ താൽക്കാലിക പ്രവേശനത്തിനുള്ള അഡ്മിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈഴവ-245, ഒബിഎച്ച്-245, ഓപ്പൺ കാറ്റഗറി-255, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ-135, മുസ്ലിം-240, എസ്സി-245, എസ്ടി-245, എൽസി-170, ഒബിഎക്സ്-245 എന്നിങ്ങനെ ഇൻഡക്സ് മാർക്കുള്ള അപേക്ഷകർ നാളെ രാവിലെ 9ന് ഇന്റർവ്യൂവിന് ഹാജരാകണം. ഈഴവ-215, ഒബിഎച്ച്-215, ഓപ്പൺ കാറ്റഗറി-220, മുസ്ലിം-215, എസ്സി-215, എസ്ആർ-215, ഒബിഎക്സ്-220 ഇൻഡക്സ് മാർക്കുള്ളവരും ലാറ്റിൻ കത്തോലിക്കാ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ടെക്നിക്കൽ എച്ച്എസ് എന്നീ വിഭാഗങ്ങളിലെ മുഴുവൻ പേരും നാളെ രാവിലെ 10നു ഇന്റർവ്യൂവിന് എത്തണം.
ഫോൺ: 9446677256.
അപേക്ഷ ക്ഷണിച്ചു
∙പാലയാട് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഡിപ്ലോമ ഇൻ പ്രഫഷനൽ അക്കൗണ്ടിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ- 9495999712
പിഐബി മാധ്യമ ശിൽപശാല ഇന്ന്
കണ്ണൂർ∙ പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചി യൂണിറ്റ് ഇന്ന് തളിപ്പറമ്പ് ഹോട്ടൽ ഹൊറൈസൺ ഇന്റർനാഷനലിൽ മാധ്യമ ശിൽപശാല സംഘടിപ്പിക്കും.
രാവിലെ 9.30ന് പിഐബി കേരള- ലക്ഷദ്വീപ് മേഖലാ അഡീഷനൽ ഡയറക്ടർ വി.പളനിച്ചാമി ഉദ്ഘാടനം ചെയ്യും.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ:
∙ ജനറൽ മെഡിസിൻ– ഡോ.അനീഷ്
∙ പീഡിയാട്രിക്സ്– ഡോ.ഉഷ
∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു
∙ ഓർത്തോപീഡിക്– ഡോ.ശ്രീജിത്ത്
∙ ഇഎൻടി– ഡോ.ദിൽജു
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത, ഡോ.ഷിനി
∙ സ്കിൻ– ഡോ.മിനി, ഡോ.ജയേഷ്
∙ സൈക്യാട്രി– ഡോ.ബൽക്കീസ്
∙ ശ്വാസകോശ വിഭാഗം– ഡോ.അൻവർ
∙ ഫിസിക്കൽ മെഡിസിൻ & റീഹാബ്– ഡോ.മനോജ്
∙ കാർഡിയോളജി– ഡോ.നവനീത്
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ
∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്
∙ നെഫ്രോളജി, ജനറൽ സർജറി, എൻസിഡി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]