
ടി.അജീഷിനും ജിതിൻ ജോയൽ ഹാരിമിനും പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരം
കണ്ണൂർ ∙ വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ പി.വി.കെ.
നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ കണ്ണൂർ ബ്യൂറോയിലെ സ്പെഷൽ കറസ്പോൺഡന്റ് ടി.അജീഷ്, അതേ ബ്യൂറോയിലെ ഫൊട്ടോഗ്രഫർ ജിതിൻ ജോയൽ ഹാരിം എന്നിവർ അർഹരായി. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ആവിഷ്കരിച്ച റിപ്പോര്‍ട്ടിനും പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തില്‍ ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട
ഫോട്ടോയ്ക്കുമാണ് പുരസ്കാരം. വ്യാഴാഴ്ച രാവിലെ 11ന് ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന പി.വി.കെ നെടുങ്ങാടി അനുസ്മരണ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് സുദീപ്തോ സെന്‍ ജേതാക്കള്‍ക്ക് പുരസ്കാരം സമ്മാനിക്കും. 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എ.കെ.അനുരാജ്, എം.സുധീന്ദ്രകുമാര്‍, പി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് റിപ്പോര്‍ട്ടറെ തിരഞ്ഞെടുത്തത്.
പി. മുസ്തഫ, നന്ദകുമാര്‍ മൂടാടി, രമേശ് കുറുപ്പ് എന്നിവരടങ്ങിയ പാനലാണ് ഫൊട്ടോഗ്രഫറെ തിരഞ്ഞെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]