
കണ്ണൂർ ജില്ലയിൽ ഇന്ന് (10-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജലവിതരണം മുടങ്ങും: മട്ടന്നൂർ ∙ കേരള വാട്ടർ അതോറിറ്റിയുടെ ചാവശ്ശേരിപറമ്പിലുള്ള കൊളച്ചേരി പദ്ധതിയുടെ ജല ശുദ്ധീകരണ പ്ലാന്റിലും ബൂസ്റ്റർ പമ്പ് ഹൗസിലും അറ്റകുറ്റപണി നടക്കുന്നതിനാൽ 11നും 12നും കീഴല്ലൂർ, കൂടാളി, മുണ്ടേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
മാതമംഗലം∙ ഇന്നുരാവിലെ 8 മുതൽ വൈകിട്ട് 5 വരെ കടേക്കര, വിശ്രാന്തി ട്രാൻസ് ഫോർമർപരിധിയിലും, 8.30 മുതൽ വൈകിട്ട് 5 വരെ നടുവിലെകുനി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി വിതരണം മുടങ്ങും.
പാടിയോട്ടുചാൽ∙ രാവിലെ 9.30 മുതൽ 3.00 വരെ വെളിച്ചന്തോട്, അരവഞ്ചാൽ, സിആർപിഎഫ്, എ വൺ വിനീർ, തണ്ടനാട്ടു പൊയിൽ, സോഫ്ടെക്സ്, കോലാച്ചി കുണ്ട്, കൂവ്വപ്പൊയിൽ, കോട്ടോൽ പാറ,പൂവത്തും കാട്, കണ്ണങ്കൈ ടവർ, മാക്സ് മൈൻഡ്, വപ്പിരിച്ചാൽ, ലാവലിങ് കോംപ്ലക്സ് എന്നീ ട്രാൻസ് ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
അധ്യാപക ഒഴിവ്
പഴയങ്ങാടി∙ ഏഴോം ഗവ.വെൽഫെയർ എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപി വിഭാഗം പ്രൈമറി അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30ന്
പഴയങ്ങാടി∙ മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 10.30ന്
പിലാത്തറ∙ കടന്നപ്പള്ളി യുപി സ്കൂളിൽ യുപിഎസ്ടി, ഹിന്ദി (പാർട്ട്ടൈം) താൽക്കാലിക ഒഴിവിലേക്ക് 12ന് രാവിലെ 10ന് അഭിമുഖം നടക്കും.
ചപ്പാരപ്പടവ്∙ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ( ജൂനിയർ) താൽക്കാലിക ഒഴിവ്. അഭിമുഖം 16ന് 10.30ന് സ്കൂൾ ഓഫിസിൽ.
ട്യൂട്ടർ
ശ്രീകണ്ഠപുരം∙ പട്ടിക ജാതി വികസന വകുപ്പിനു കീഴിൽ ശ്രീകണ്ഠപുരം, മയ്യിൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ട്യൂഷൻ എടുക്കുന്നതിന് ട്യൂട്ടർമാരെ വേണം. ഇന്ന് രാവിലെ 10.30ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. 7012572951, 9562702482.
ഓപ്പറേറ്റർ
പയ്യാവൂർ∙പഞ്ചായത്തിന്റെ വാതക ശ്മശാനത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓപ്പറേറ്ററെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 18 ന് 3 ന് പഞ്ചായത്ത് ഓഫിസിൽ എത്തണം. 04602210124.
ദേവസ്വം പട്ടയങ്ങളുടെ വാദം മാറ്റി
കണ്ണൂർ കലക്ടറേറ്റിൽ 6, 16, 26 തീയതികളിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ നടപടി ജൂലൈ 17 ലേക്കു മാറ്റിയതായി ഹെഡ് മിനിസ്റ്റീരിയൽ ഓഫിസർ ആൻഡ് ജൂനിയർ സൂപ്രണ്ട് (റവന്യു റിക്കവറി) അറിയിച്ചു.
നൃത്താധ്യാപക ഒഴിവ്
തലശ്ശേരിയിലെ സർക്കാർ സ്ഥാപനത്തിൽ നൃത്ത അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 20ന് അകം തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം.
യുജി, പിജി പ്രവേശനം
നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാംവർഷ എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ്, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം, കോഴ്സുകളിൽ കോളജ് നേരിട്ടു നടത്തുന്ന 50 ശതമാനം സീറ്റിലേക്കു പ്രവേശനം ആരംഭിച്ചു. https://ihrdadmissions.org/
കെൽട്രോണിൽ കോഴ്സുകൾ
കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, പിഎസ്സി നിയമങ്ങൾക്കു യോഗ്യമായ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ– 90725 92412.
ഡാക് അദാലത്ത്
കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് ജൂലൈ 6നു വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലം പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ഓഫിസിൽ നടക്കും.
നിയമനം
∙ ദേശീയ ആരോഗ്യ ദൗത്യം– ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കു ദിവസ വേതനാടിസ്ഥാനത്തിൽ 50 കണ്ടിൻജന്റ് ജീവനക്കാരെ നിയമിക്കുന്നു. 13നു രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖം. ഫോൺ: 04972 700709.
∙ കണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കൂളിൽ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എൻവിടി കെമിസ്ട്രി സീനിയർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് നാളെ രാവിലെ 11ന് ഇന്റർവ്യൂ. ഫോൺ : 04972712921.