
6 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു, വിരൽ കടിച്ചുമുറിച്ചു; കടിയേറ്റത് മുറ്റത്തുവച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ആയിക്കര, കുമേനി സ്പോർട്സ് ക്ലബ് റോഡ്, ചിന്നക്കണ്ടി റോഡ് എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ കടിയേറ്റ 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആയിക്കര വാഴക്കത്തെരു സ്വദേശികളായ കളത്തിൽ സഫൂറ (50), ബപ്പിരി കോയ (85), പള്ളിപുരയിൽ ആമി (60), നസറുദ്ദീൻ (6), മത്സ്യത്തൊഴിലാളി രഞ്ജൻ (22), കെ.ടി.ഷസിൻമിറാസ് (12) എന്നിവർക്കാണ് കടിയേറ്റത്. കാലിനും കൈകൾക്കുമാണ് കടിയേറ്റത്. ഒരു സ്ത്രീയുടെ ഇടതു കൈവിരലിന്റെ അഗ്രം കടിച്ചു മുറിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കും മൂന്നിനും ഇടയിലാണ് സംഭവം. വീട്ടുമുറ്റത്തും വളപ്പിലും വച്ചാണ് കടിയേറ്റത്. ജോലിസ്ഥലത്തു പോകുമ്പോഴാണ് രഞ്ജൻ ആക്രമിക്കപ്പെട്ടത്.