
കണ്ണൂർ ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്വിസ് മത്സരം 18 ന്
വെള്ളോറ∙ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം 18 ന് രാവിലെ 10 മുതൽ ടഗോർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പൊതു വിഭാഗം, കുട്ടികളുടെ വിഭാഗം എന്നിങ്ങനെയാണ് മത്സരം. മത്സരാർഥികൾ വെള്ളോറ വില്ലേജ്, കൂമ്പറം എന്നിവിടങ്ങളിൽ ഉള്ളവരായിരിക്കണം. 90747337 75,9744520 386.
കൂടിക്കാഴ്ച നാളെ
കുഞ്ഞിമംഗലം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന് കണ്ണൂർ കലക്ടറേറ്റിൽ നടക്കും
ജില്ലാതല
കൈകൊട്ടിക്കളി
കൂത്തുപറമ്പ് ∙ സൗത്ത് നരവൂർ വാഗ്ഭടാനന്ദ ഗുരുദേവ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ 71ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 19ന് രാത്രി 7ന് ജില്ലാതല കൈകൊട്ടിക്കളി മത്സരം നടത്തുന്നു. താൽപര്യമുള്ള ടീമുകൾ 12നകം റജിസ്റ്റർ ചെയ്യണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 15ടീമുകൾക്കാണ് അവസരം. 9947622494, 9747346129.
ഡ്രൈവർ നിയമനം
വേങ്ങാട് ∙ പഞ്ചായത്തിൽ ഹരിതകർമ സേന വാഹനത്തിന്റെ ഡ്രൈവറെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുള്ളവർ ഡ്രൈവിങ് ലൈസൻസ് സഹിതം പങ്കെടുക്കണം.