വയലായി ∙ ഐക്കാട് ചെക്ഡാം നിർമാണത്തിനു മുന്നോടിയായുള്ള മണ്ണുപരിശോധന ആരംഭിച്ചു. ചെറുപുഴ പഞ്ചായത്തിൽ തേജസ്വിനിപ്പുഴയുടെ ഐക്കാട് ഭാഗത്തു 8 കോടി രൂപ ചെലവിലാണു ചെക്ഡാം നിർമിക്കുന്നത്.
മലയോര മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനും കാർഷിക മേഖലയ്ക്ക് ജലം കണ്ടെത്താനുമാണു ചെക്ഡാം നിർമിക്കുന്നത്. മണ്ണുപരിശോധനയ്ക്കായി ജലവിഭവവകുപ്പ് 8 ലക്ഷം രൂപയാണു അനുവദിച്ചത്.
ചെറുപുഴ പഞ്ചായത്തിനെയും കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണു ചെക്ഡാം നിർമിക്കുന്നത്.
3.5 മീറ്റർ വീതിയിലും 2.5 മീറ്റർ ഉയരത്തിലും വെള്ളം കെട്ടിനിർത്താനാകും. 3.5 മീറ്റർ വീതിയുള്ള പാലവും നിർമിക്കും. ചെക്ഡാം യാഥാർഥ്യമായാൽ ടൂറിസം മുന്നേറ്റത്തിനും വഴി തുറക്കുമെന്നു കരുതുന്നു.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കു പുറമേ പഞ്ചായത്തംഗം ജമീല കോളയത്ത്, ജോയ്സി ഷാജി തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

