ചക്കരക്കൽ ∙ വാരം ഇഎംഎസ് റോഡിനെ ദേശീയപാതയുടെ സർവീസ് റോഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണ് ഇപ്പോൾ ദേശീയപാത വികസനത്തോടെ വഴിമുട്ടിയ നിലയിലായത്. വാരം, കൊമ്പ്ര, വാരം ടൗൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ നാട്ടുകാർ ദുരിതത്തിലാണ്. ഇതുവഴിയുള്ള കാൽനടയാത്ര പോലും തടസ്സപ്പെട്ട നിലയിലാണ്.
കണ്ണൂർ കോർപറേഷൻ 14ാം ഡിവിഷൻ പരിധിയിൽ ഉൾപ്പെട്ട
ഈ റോഡ് ദേശീയപാതയുടെ സർവീസ് റോഡുമായി ബന്ധിപ്പിച്ചാൽ ഒട്ടേറെ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകും. വാരം ടൗൺ, വാരം കടാങ്കോട്, വലിയന്നൂർ, പുറത്തീൽ തുടങ്ങിയ പ്രദേശങ്ങളെയും കണ്ണൂർ ടൗണിനെയും പള്ളിപ്രം, കക്കാട് റോഡിനെയും ബന്ധിപ്പിക്കുന്നതും ദൂരം കുറഞ്ഞതും സൗകര്യപ്രദമായതുമായ റോഡാണ് ദേശീയപാത വന്നതോടെ ഇല്ലാതായത്.
ഇഎംഎസ് റോഡിനെ സർവീസ് റോഡുമായി ബന്ധപ്പെടുത്തിയാൽ യാത്രാദുരിതം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നും വാഹനങ്ങൾ ദേശീയ പാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു. കൂടാതെ മേലെ ചൊവ്വ പോലുള്ള സ്ഥലങ്ങളിലെ കുരുക്കിൽ അകപ്പെടാതെ വാഹനങ്ങൾക്ക് കണ്ണൂരിലേക്കുള്ള യാത്ര സുഖപ്രദമാകുമെന്നും നാട്ടുകാർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

