ഇരിട്ടി ∙ ആറളം ഫാമിലെ എംആർഎസിൽ പ്രവർത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്കൂൾ വിദ്യാർഥികളും ജീവനക്കാരും പായ്തേനീച്ചക്കൂട്ടങ്ങളുടെ ആക്രമണഭീഷണിയിൽ. സ്കൂളിനോടു ചേർന്നു അധ്യാപകരും ജീവനക്കാരും താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ സീലിങ്ങിലാണു 3 തേനീച്ചക്കൂടുകൾ ഉള്ളത്.
250 ഓളം വിദ്യാർഥികളും 50 ൽ അധികം വരുന്ന ജീവനക്കാരും ഭീതിയിലാണ് കഴിയുന്നത്.
രാത്രി ക്വാർട്ടേഴ്സിനുള്ളിൽ ലൈറ്റ് പോലും ഓണാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജനൽ തുറന്നാൽ തേനീച്ചകൾ ഉള്ളിൽ കയറി ആക്രമിക്കും. വനം വകുപ്പ് അധികൃതർ അടിയന്തരമായി തേനീച്ചക്കൂടുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം എന്നാണു സ്കൂൾ അധികൃതരുടെ അവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

