മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഇന്ന് ഏഴാം വാർഷികം. ഇതുവരെ വിമാനത്താവളംവഴി യാത്രചെയ്തത് 79.49 ലക്ഷംപേർ.
2018 ഡിസംബർ 9ന് ആണ് കണ്ണൂരിൽനിന്ന് ആദ്യ വിമാനം പറന്നുയർന്നത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളംവഴി യാത്ര ചെയ്തു.
2023 സെപ്റ്റംബറിൽ 50 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലെത്തി. 2024 ജൂലൈയിൽ 60 ലക്ഷം യാത്രക്കാർ തികഞ്ഞു.എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ സർവീസുകൾ മാത്രമാണ് നിലവിൽ ഇവിടെനിന്നുള്ളത്.
ഭക്ഷ്യ ഇറക്കുമതിക്കുള്ള അംഗീകൃത പോയിന്റായി കണ്ണൂരിനെ പ്രഖ്യാപിച്ചതാണ് ഈവർഷത്തെ പ്രധാന നേട്ടം. കോവിഡിൽനിന്ന് കരകയറി വരുന്ന സമയത്താണ് വിന്റർ ഷെഡ്യൂളിൽ പ്രതിവാരം 42 സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ് കുറച്ചത്.
ഇൻഡിഗോയും ചില സർവീസുകൾ താൽക്കാലികമായി നിർത്തി. ഗോ ഫസ്റ്റ്, എയർ ഇന്ത്യ സർവീസുകളും ഇപ്പോഴില്ല.
2023 ഒക്ടോബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15ൽ കണ്ണൂർ ഇടംപിടിച്ചിരുന്നു.
ഗോഫസ്റ്റ് സർവീസ് നടത്തിയിരുന്ന സമയത്ത് 2021 ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യപത്തിലും 2022 ഒക്ടോബറിൽ 13ാം സ്ഥാനത്തും എത്തിയിരുന്നു. 2023ൽ ഹജ് ഹജ് എംബാർക്കേഷൻ പോയിന്റ് ആരംഭിച്ചതാണ് പ്രധാന നേട്ടം. ഹജ് ഹൗസിന്റെ പ്രാരംഭ ജോലികളും ആരംഭിച്ചു.
വിദേശ വിമാന സർവീസുകൾ ഇല്ലാത്തത് വിമാനത്താവളത്തിന്റെ വളർച്ചയെ സാരമായി ബാധിച്ചു. പോയിന്റ് ഓഫ് കോൾ പദവിക്ക് കേന്ദ്രസർക്കാർ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. സർവീസും യാത്രക്കാരും കുറഞ്ഞ് പ്രതിസന്ധിയിലായതോടെ ജീവനക്കാരുടെ കന്റീൻ കഴിഞ്ഞ മാസം അടച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ സർവീസ് ആരംഭിക്കുകയല്ലാതെ വേറേ വഴിയില്ല.
കോവിഡ് സമയത്ത് കുവൈത്ത് എയർവേയ്സ്, സൗദിഎയർ, എയർ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാദ്, ഫ്ലൈ ദുബായ്, സലാം എയർ, ജസീറ എയർവേയ്സ്, സൗദി എയർവേയ്സ് തുടങ്ങിയ വിദേശ വിമാനങ്ങൾ കണ്ണൂരിലെത്തി. വൈഡ് ബോഡി വിമാനത്തെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ കണ്ണൂരിലുണ്ട്.
ഹജ് തീർഥാടകരെ കൊണ്ടുപോകുന്നതിനും വൈഡ് ബോഡി വിമാനമെത്തി. എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക്ക് എയർ തുടങ്ങി ഒട്ടേറെ വിദേശ വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ വിമാനത്താവളത്തിന്റെ തുടക്കം മുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
വർഷം, യാത്രക്കാർ, ആകെ യാത്രക്കാർ
∙ 2018-19 1501068 1501068
∙ 2019-20 585547 2086615
∙ 2020-21 651189 2737804
∙ 2021–22 1144327 3882131
∙ 2022-23 1409418 5291546
∙ 2023–24 1307688 6599234
∙ 2025 നവംബർ വരെ 1350062 7949296
സർവീസുകൾ രാജ്യാന്തര സർവീസ്
∙ ദുബായ്
∙ റിയാദ്
∙ ദോഹ
∙ ഷാർജ
∙ മസ്കത്ത്
∙ റാസൽഖൈമ
∙ അബുദാബി
ആഭ്യന്തര സർവീസ്
∙ ബെംഗളൂരു
∙ ഹൈദരാബാദ്
∙ ചെന്നൈ
∙ മുംബൈ
∙ കൊച്ചി
∙ തിരുവനന്തപുരം
∙ ഡൽഹി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

