ചെറുപുഴ ∙ നീരൊഴുക്കു കുറഞ്ഞിട്ടും മലയോര മേഖലയിലെ തടയണകളിൽ ഷട്ടറിടാനുള്ള നടപടികളായില്ല. ഡിസംബർ പകുതിയാകാറായിട്ടും ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ, പാണ്ടിക്കടവ്, ചെറുപുഴ തടയണകളിൽ ഷട്ടറിടുന്നതിനുള്ള നടപടികളാണു നീണ്ടുപോകുന്നത്.
ഇതോടെ തേജസ്വിനിപ്പുഴയിലെയും തിരുമേനി പുഴയിലെയും ജലവിതാനം വൻതോതിൽ താഴാനും തുടങ്ങി. ഷട്ടറിടുന്ന പ്രവൃത്തി ഇനിയും നീണ്ടുപോയാൽ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമായേക്കും.
കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തിന്റെ ലഭ്യത കുറയും.
വേനൽക്കാലത്ത് തടയണകളിൽ ഷട്ടറുകൾ ഇടുന്നതിനും മഴക്കാലത്തു ഷട്ടറുകൾ അഴിച്ചു വയ്ക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണം. ഇതിനാവശ്യമായ പണം കൃത്യമായി നൽകുകയും വേണം.
ജലവിഭവ വകുപ്പാണു പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാനും മറ്റും നടപടി സ്വീകരിക്കേണ്ടത്. എന്നാൽ ഇവരുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപ്പെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
തദ്ദേശ തിരഞ്ഞെടുപ്പും തടയണകളിലെ ഷട്ടറിടുന്നതിനു കാലതാമസം ഉണ്ടാക്കിയിട്ടുണ്ട്.
ഷട്ടറിടുന്ന പലരും തിരഞ്ഞെടുപ്പ് തിരക്കിലായതാണു തടയണകളുടെ ഷട്ടറിടാൻ കാലതാമസം ഉണ്ടാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.ഇനി തിരഞ്ഞെടുപ്പ് ഫലം വന്നു തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ സാരഥികൾ ചുമതലയേറ്റാൽ മാത്രമേ തടയണകളുടെ ഷട്ടറിടുന്ന പ്രവൃത്തി പൂർത്തിയാകാൻ സാധ്യതയുള്ളൂ. പുഴകളിൽ അടിഞ്ഞുകൂടിയ മണലും മരത്തടികളും നീക്കം ചെയ്യാൻ അധികാരികളുടെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

