ആലക്കോട് ∙ രയറോം പുഴയ്ക്ക് കുറുകെ കുട്ടാപറമ്പ്–നെടുവോട് മേഖലകളെ ബന്ധിപ്പിക്കാൻ റഗുലേറ്റർ കം ബ്രിജ്(ആർസിബി) നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പതിറ്റാണ്ടുകളായിട്ടും യാഥാർഥ്യമായില്ല. ഇരു മേഖലകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഇവിടെ ആകെയുള്ള തൂക്കുപാലം ജീർണാവസ്ഥയിലാണ്. വർഷങ്ങളായി ഇത് ഉപയോഗിക്കാനാകാതെ കിടക്കുകയാണ്.
പല തവണ ഇത് പുനരുദ്ധരിച്ചെങ്കിലും ഓരോ തവണയും അധികനാൾ നീണ്ടുനിൽക്കാത്ത അവസ്ഥയായിരുന്നു.
ആർസിബി യാഥാർഥ്യമായാൽ ഇരുമേഖലകളുമായി ബന്ധപ്പെടാമെന്നതിനു പുറമേ ആലക്കോട് പഞ്ചായത്തിലെയും ഉദയഗിരി പഞ്ചായത്തിലെയും പതിനഞ്ചോളം ഗ്രാമങ്ങളിൽ ജലസേചനത്തിന് പ്രയോജനപ്പെടുത്താം. കുടിയേറ്റ കേന്ദ്രമായ ആലക്കോട് ടൗണിൽ എത്താൻ ഇപ്പോൾ 10 കിലോമീറ്റർ വേണ്ടയിടത്ത് നാല് കിലോമീറ്റർ കൊണ്ട് എത്തിച്ചേരാം. ആർസിബി നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജലവിഭവ വകുപ്പ് മന്ത്രിക്ക് മുൻപ് നിവേദനം നൽകിയതാണ്.
പദ്ധതി എത്രയുംവേഗം നടപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള കോൺഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരള കർഷക യൂണിയൻ ജനറൽ സെക്രട്ടറി തോമസ് തോട്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡെന്നീസ് വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ഷിബു ആക്കൽ, അപ്പച്ചൻ തെക്കേമല, അഗസ്റ്റിൻ പുത്തൻപുര, ബിജു വാക്കേൽ, സാബു ചീങ്കല്ലേൽ, റോയി തോമസ്, രാജു കാടങ്കാവിൽ, ഏബ്രഹാം കാനാട്ട്, ടെഡി മോൻ, ബിനു കളപ്പുരയ്ക്കൽ, ജോൺ വാലുമ്മേൽ, ഷാജു പതിയിൽ, ഷാജി കാപ്പിൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]