വളപട്ടണം ∙ വാഹന പരിശോധനയ്ക്കിടെ നിർത്താൻ ആവശ്യപ്പെട്ടിട്ടും മുന്നോട്ടെടുത്ത കാർ ഇടിച്ച് വളപട്ടണം എസ്ഐ ടി.എം.വിപിന് പരുക്കേറ്റു. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
മാടായി മഹ്ദാർ മസ്ജിദിന് സമീപം നഫീസ മൻസിലിൽ കെ.ഫായിസ് അബ്ദുൽ ഗഫൂർ (23), മാട്ടൂൽ കാവിലെ പറമ്പയിൽ പി.പി.നിയാസ് (22) എന്നിവരാണ് അറസ്റ്റിലായത്. വലതു കൈക്കും കാലിനും പരുക്കേറ്റ എസ്ഐ വിപിൻ ആശുപത്രിയിൽ ചികിത്സ തേടി.
വളപട്ടണം പാലത്തിനു സമീപത്തു രാത്രി ഏഴോടെയാണ് സംഭവം.
പാപ്പിനിശേരി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന കാർ നിർത്താൻ എസ്ഐ വിപിൻ കൈ കാണിച്ചപ്പോൾ ആദ്യം വേഗം കുറച്ചെങ്കിലും പെട്ടെന്ന് വേഗംകൂട്ടി മുന്നോട്ടെടുക്കുകയായിരുന്നു. കാറിടിച്ച് എസ്ഐ വിപിൻ ബോണറ്റിലേക്ക് വീണു.
എസ്ഐയുമായി മുന്നോട്ട് നീങ്ങിയ കാർ പോക്കറ്റ് റോഡിലൂടെ വന്ന ഓട്ടോയിലിടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.
ബോണറ്റിൽ പിടിച്ചു നിന്നതിനാലാണ് എസ്ഐ കൂടുതൽ അപകടത്തിൽപെടാതെ രക്ഷപ്പെട്ടത്. ലൈസൻസ് ഇല്ലാതെ കാർ ഓടിച്ചതിനും കേസെടുത്തിട്ടുണ്ട്. കാറിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]