തലശ്ശേരി ∙ കുട്ടിമാക്കൂൽ ടീച്ചർ ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 യാത്രക്കാർക്ക് പരുക്കേറ്റു. ചമ്പാടേക്ക് പോവുകയായിരുന്ന ബസും പാനൂരിൽനിന്ന് തലശ്ശേരിക്കു വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
രാവിലെ 10.20നാണ് അപകടമുണ്ടായത്.
മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം പൊടുന്നനെ വെട്ടിച്ചതിനെത്തുടർന്നാണ് അപകടം. പരുക്കേറ്റ ബിന്ദു (50)ചമ്പാട്, ജിതേഷ് (55) തോട്ടുമ്മൽ, രാഘവൻ (60), ഷൈജു എലാങ്കോട് (45), അക്ഷയ് (26), സ്വപ്ന തിരുവങ്ങാട് (28), ഫസൽ പൊന്ന്യം (55), നിദ (24), മോഹൻദാസ് (77), അബ്ദു (62), വനജ പന്തക്കൽ, അനീഷ് പത്തായക്കുന്ന് (34), നിർമല (62), ശാന്ത, ചന്ദ്രൻ, സൂര്യ കടവത്തൂർ, അഭിലാഷ് കുട്ടിമാക്കൂൽ, കൗസല്യ ചോറോട്, മാലതി, അനിത എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർക്ക് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]