തളിപ്പറമ്പ് ∙ രാത്രിയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളം ഇരച്ചെത്തിയത് പരിഭ്രാന്തി പരത്തി. ചിറവക്ക് പട്ടുവം റോഡിൽ പുതിയടത്ത് കാവ് ശ്മശാനത്തിന് സമീപത്താണ് ഇന്നലെ രാത്രി എട്ടോടെ പൈപ്പ് പൊട്ടി വൻ തോതിൽ വീടുകൾക്ക് സമീപത്തേക്ക് വെള്ളം ഒഴുകിയെത്തിയത്.
ഇവിടെ ഏതാനും ദിവസങ്ങൾക്ക് മുൻപും പട്ടുവം ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയത് വാട്ടർ അതോറിറ്റി അധികൃതർ നന്നാക്കിയിരുന്നെങ്കിലും വെള്ളം ചോരുന്നത് പൂർണമായും നിലച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ തന്നെയാണ് ഇന്നലെ രാത്രി വീണ്ടും പൈപ്പ് പൊട്ടിയത്. വീടുകൾക്ക് സമീപത്തേക്ക് വൻ ശബ്ദത്തോടെ വെള്ളം കുതിച്ചെത്തിയതോടെ നാട്ടുകാരും പരിഭ്രാന്തരായി.
വീട്ടുമുറ്റത്ത് പാകിയ ടൈലുകൾ ഉൾപ്പെടെ നശിച്ചുവെന്ന് പരാതിയുണ്ട്. വീടുകളുടെ മുറ്റത്തും വരാന്തയിലും വെള്ളം കയറി.
അധികൃതരെ അറിയിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും ജലപ്രവാഹം നിലയ്ക്കാത്തതിനാൽ രാത്രിയിൽ നാട്ടുകാർ ചേർന്ന് ഓവുവെട്ടി വെള്ളത്തിന്റെ വഴി തിരിച്ച് വിടുകയായിരുന്നു. വീടുകൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]