
തലശ്ശേരി ∙ ഇന്ത്യൻ മുൻ ജൂനിയർ ഫുട്ബോൾ താരം പ്രേംരാജ് ഗോവിന്ദ് ഇനി അഗതികളുടെ സഹോദരിമാരുടെ തണലിൽ. രോഗബാധിതനായി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രേംരാജ് ഡിസ്ചാർജിനു ശേഷം പോകാനിടമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. തൽക്കാലത്തേക്കു നഗരത്തിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രേംരാജിന്റെ ദുരവസ്ഥ ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത വായിച്ചു വിവിധ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെപ്പേരും സ്ഥാപനങ്ങളും പ്രേംരാജിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു രംഗത്തെത്തി.
കണ്ണൂർ സിറ്റി ഖിദ്മ സ്നേഹവീട്, കാഞ്ഞങ്ങാട്ടെ സേവാകേന്ദ്രം ഉൾപ്പെടെയുള്ളവർ സഹായം വാഗ്ദാനം ചെയ്തു. പ്രേംരാജിന്റെ സുഹൃത്തുക്കളായ എം.അസ്സുവും കെ.സന്തോഷ്കുമാറും കെ.വി.ഗോകുൽദാസും ചേർന്നു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.പി.അരവിന്ദാക്ഷന്റെ സഹായത്തോടെ അഗതികളുടെ സഹോദരിമാർ നടത്തുന്ന സമരിറ്റൻ ഹോമിലെത്തിച്ചു.
മദർ സുപ്പീരിയർ സിസ്റ്റർ ടാൻമിയും സിസ്റ്റർ ആൻമേരിയും സിസ്റ്റർ ക്ലാരിസും സിസ്റ്റർ സ്റ്റെനിയയും ചേർന്നു മുൻ ഫുട്ബോൾ താരത്തെ സ്വീകരിച്ചു.
വെരിക്കോസ് വെയിൻ രോഗത്തെ തുടർന്നാണു പ്രേംരാജ് ആശുപത്രിയിലായത്. കൊൽക്കത്ത മുഹമ്മദൻസിനും വെസ്റ്റേൺ റെയിൽവേയ്ക്കും വേണ്ടി കളിച്ചിരുന്ന പ്രേംരാജ് ഗോവിന്ദ് മഹാരാഷ്ട്രയ്ക്കു വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചു. 2002ൽ ആണു തലശ്ശേരിയിലെത്തിയത്.
ഇവിടെ റോവേഴ്സ് ക്ലബ്ബിന്റെ പരിശീലകനായും പ്രവർത്തിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]