
മേലെചൊവ്വ ∙ പ്രധാനമന്ത്രിക്കും 7 കേന്ദ്ര മന്ത്രിമാർക്കും സംസ്ഥാന സർക്കാർ ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടിയുടെ തുണി നെയ്തെടുത്ത മേലേച്ചൊവ്വയിലെ ലോക്നാഥ് വീവേഴ്സ് ജീവനക്കാരി സഹജയ്ക്ക് അഭിനന്ദനപ്രവാഹം. ഇന്നലെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ, ദേശീയ സമിതി അംഗം സി.
രഘുനാഥ്, നേതാക്കളായ അർച്ചന വണ്ടിച്ചാൽ, ടി. കൃഷ്ണപ്രഭ, ബിനിൽ കണ്ണൂർ, ജിജു വിജയൻ, കെ.ജി.ബാബു, കെ.
ദിനേശൻ, കെ.സി.സുഷമ, പി.എൻ.സുരേഷ്, പ്രസന്നകുമാരി, നിതീഷ് എന്നിവർ വീവേഴ്സിലെത്തി സഹജയെ അനുമോദിച്ചു.
കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ഓണക്കോടി നൽകാനുള്ള തുണി തയാറാക്കാൻ ലോക്നാഥ് വീവേഴ്സിനെ ചുമതലപ്പെടുത്തിയത്. പ്രധാനമന്ത്രിക്കായി രണ്ടു വ്യത്യസ്ത ഡിസൈനിലും കേന്ദ്രമന്ത്രിമാർക്ക് ഓരോന്നു വീതവും ഡിസൈനിലാണു ഓണക്കോടി വേണ്ടത്. ഈ മേഖലയിൽ 20 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള എളയാവൂർ സ്വദേശിനി കെ.വി.സഹജയെ ഏൽപിക്കുകയായിരുന്നു.
പി.വി.ഗംഗാധരൻ, ഒ.സജിത എന്നിവരും സഹജയ്ക്ക് സഹായികളായുണ്ടായിരുന്നു.
തുടർച്ചയായി മൂന്നാം തവണയാണ് സഹജ പ്രധാനമന്ത്രിക്കു വേണ്ടിയുള്ള ഓണക്കോടിയുടെ തുണി തയാറാക്കുന്നത്. ഏതാനും ദിവസങ്ങളായി തുടങ്ങിയ തുണി നിർമാണം ഇന്നലെ പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് അയച്ചു കൊടുത്തതായി വീവേഴ്സ് സെക്രട്ടറി പി.വിനോദ് കുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]