
ഇരിട്ടി ∙ കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്തിയില്ല. കണ്ണൂർ പുതുവാച്ചേരി സ്വദേശി റഹീമാണു (30) പൊലീസിനെ വെട്ടിച്ചു പുഴയിൽ ചാടിയത്.
വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് സ്വദേശി നിതിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കർണാടകയിൽനിന്നു കേരളത്തിലേക്കു വരികയായിരുന്ന ആഡംബര വാഹനം ഇന്നലെ വൈകുന്നേരമാണു പൊലീസ് ചെക്ക് പോസ്റ്റിൽ പരിശോധിച്ചത്. വാഹനം നിർത്തി പുറത്തിറങ്ങിയ റഹീം ചെക്പോസ്റ്റിനു സമീപത്തെ ഊടുവഴിയിലൂടെ ഓടി പുഴയിൽ ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
പുഴയിൽ ചാടിയ റഹീമിനെ 100 മീറ്റർ താഴെ കച്ചേരിക്കടവ് പാലത്തിനു സമീപം വരെ പ്രദേശവാസികൾ കണ്ടിരുന്നു.റഹീമിന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനെ ആക്രമിച്ച കേസ്, കാപ്പ, കഞ്ചാവ്, കളവു കേസുകൾ ഉൾപ്പെടെ ഒട്ടേറെ എൻഡിപിഎസ് കേസുകളിലെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.
മഴയും വെളിച്ചക്കുറവും മൂലം തിരച്ചിൽ നിർത്തി. ഇന്നു രാവിലെ പുനരാരംഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]