
പരിയാരം ∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മലിന ശുദ്ധീകരണ പ്ലാന്റ് 75 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ചിട്ടും ദുർഗന്ധത്തിനു അറുതിയില്ല.
മലിനജലം ദേശീയപാതയിലേക്കും തോട്ടിലേക്കും ഒഴുകുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ശുചിമുറിയിൽ നിന്നുൾപ്പെടെയുള്ള മലിനജനമാണു പൊതുയിടങ്ങളിലേക്ക് ഒഴുക്കുന്നത്.
10 ലക്ഷം ലീറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചതിനാൽ 75 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞ മാസം നവീകരിച്ചിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ പ്ലാന്റിന്റെ ടാങ്ക് കവിഞ്ഞാണ് ദുർഗന്ധം വമിക്കുന്ന ജലം റോഡിലേക്ക് ഒഴുകുന്നത്.
മലിനജലം സമീപത്തെ അലക്യം തോട്ടിലേക്ക് ഒഴുകുകയാണ്.
തോട് ജനങ്ങൾ കുളിക്കാനും കൃഷിക്കും ഉപയോഗിക്കുന്നതാണ്.മലിനജലം കെട്ടിക്കിടക്കുന്നതും തോട്ടിൽ ഒഴുകിയെത്തുന്നതുംമൂലം പകർച്ചവ്യാധിയുടെ ഭീഷണിയിലാണെന്നു സമീപവാസികൾ പറയുന്നു. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ദേശീയപാതയിലൂടെ പോകാൻ സാധിക്കാത്ത അവസ്ഥയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]