
തലശ്ശേരി ∙ കോടതികളിൽ എസ്കോർട്ട് ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരും തെളിവു നൽകാനെത്തുന്ന സാക്ഷികളും കോടതിയിൽ വരാന്തയിൽ നിൽക്കേണ്ടി വരുന്നു. പുതിയ കോടതിക്കെട്ടിട
സമുച്ചയത്തിലെ വരാന്തകൾ ഇടുങ്ങിയതായതിനാൽ കോടതിക്ക് പുറത്ത് നിന്നുതിരിയാനിടമില്ലാത്ത സ്ഥിതിയാണ്. സാക്ഷികൾക്കും കക്ഷികൾക്കും വിശ്രമമുറി കോടതി ഒരുക്കിയിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ അറ്റത്തുള്ള കോടതികളിൽ കേസ് വിളിക്കുമ്പോൾ യഥാസമയം ഹാജരാകണമെങ്കിൽ കോടതിക്ക് പുറത്തുതന്നെ കാത്തിരിക്കണം.
പുതുതായി നിർമിച്ച കോടതികളുടെ പുറത്ത് കസേരയിടാനും കേസുകൾക്കായി കൂട്ടമായി എത്തുന്നവർക്ക് നിൽക്കാനുമുള്ള സൗകര്യം കുറവാണ്.
ഇതുകൊണ്ടു തന്നെ പൊലീസുകാരും സാക്ഷികളും കേസ് നടപടികൾ അവസാനിക്കുന്നത് വരെ നിൽക്കേണ്ടിവരും. പലപ്പോഴും രാവിലെ മുതൽ വൈകിട്ട് വരെ നിൽപുതുടരും.
വിരമിച്ച പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ എന്നിവരെല്ലാം പ്രയാസപ്പെടുകയാണ്. പലപ്പോഴും കോടതി ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർക്ക് കോടതിയിൽനിന്ന് തിരിച്ചെത്തിയാൽ സ്റ്റേഷനുകളിൽ നൈറ്റ് ഡ്യൂട്ടിയും എടുക്കേണ്ടി വരും.
പ്രതിസ്ഥാനത്തുള്ളവർക്ക് കോടതിയിൽ ഇരിപ്പിടം ലഭിക്കുന്നുണ്ട്. എന്നാൽ സാക്ഷികളായി എത്തുന്നവരുടെ പ്രയാസത്തിന് പരിഹാരം വേണമെന്ന ആവശ്യം ഉയരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]