
പരിയാരം ∙ സ്കൂൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകാൻ മുന്നിൽനിന്നു പ്രവർത്തിച്ച കെഎസ്യു നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. കടന്നപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ചന്തപ്പുര വാഴവളപ്പിൽ മൊട്ടമ്മൽ വീട്ടിലെ മുഹമ്മദ് അസൈനാറിനാണു(17) മർദ്ദനമേറ്റത്.
പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ ചന്തപ്പുരയിൽവച്ച് മുഹമ്മദ് അസൈനാറിനെ വളഞ്ഞിട്ടു മർദിച്ചതെന്നാണു പരാതി. സിപിഎം ശക്തികേന്ദ്രമായ കടന്നപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കെഎസ്യു പ്രവർത്തകർ നോമിനേഷൻ സമർപ്പിച്ച വിരോധത്തിലാണു കെഎസ്യു പ്രവർത്തകനെ സിപിഎമ്മുകാർ ക്രൂരമായി ആക്രമിച്ചതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]