
ഇരിട്ടി∙ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടുകളിൽ ഗുണഭോക്താക്കൾ സുഖമായി കഴിയുമ്പോൾ, തങ്ങൾക്കു ലഭിച്ച വീടുനിർമാണത്തിന്റെ ആദ്യ ഗഡു ബാങ്കിലിട്ട് എന്തു ചെയ്യണമെന്നറിയാതെ ഉളിക്കൽ തേർമല വാർഡിൽ പരിക്കളത്തെ പി.എ.കൃഷ്ണൻ നമ്പ്യാരും ഭാര്യ ഇ.കെ.കമലാക്ഷിയും. വീടുനിർമാണം കരാറെടുക്കാൻ ആരും എത്താത്തതാണു മക്കളില്ലാത്ത കൃഷ്ണൻനമ്പ്യാരെയും(80) കമലാക്ഷിയെയും(76) പ്രയാസത്തിലാക്കുന്നത്.
മേൽനോട്ടം വഹിക്കാൻ ഇവർക്കാവതില്ലാത്തതിനാലാണു കരാർ നൽകാൻ തീരുമാനിച്ചത്.
കാലപ്പഴക്കം മൂലം വീട് വാസയോഗ്യമല്ലാതായപ്പോഴാണു ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചത്. എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലുള്ള വീട്ടിൽനിന്നു താൽക്കാലികമായി ബന്ധുവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഇവർ.
ഒന്നാം ഗഡു തുക ബാങ്ക് അക്കൗണ്ടിലെത്തി. അന്നുമുതൽ ഇവർ വീട് നിർമിച്ചുനൽകാൻ പല കരാറുകാരെയും സമീപിച്ചെങ്കിലും ആരും എറ്റെടുത്തില്ല.
ഇവർക്കൊപ്പം വീടു ലഭിച്ചവരെല്ലാം നിർമാണം പൂർത്തിയാക്കി. ചിലർ സ്വന്തമായാണു നിർമിച്ചത്.
വീട് പൂർത്തിയാക്കാൻ ആരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇരുവരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]