
ദേ, കുട്ടിത്തേവാങ്ക് ! അപൂർവമായി മാത്രം കാട്ടിൽനിന്നു പുറത്തിറങ്ങുന്ന കുട്ടിത്തേവാങ്ക് കുഞ്ഞിനെ മാങ്ങാട്ടിടത്ത് കണ്ടെത്തി
കണ്ണൂർ∙ അപൂർവമായി മാത്രം കാട്ടിൽനിന്നു പുറത്തിറങ്ങുന്ന കുട്ടിത്തേവാങ്ക് കുഞ്ഞിനെ മാങ്ങാട്ടിടത്ത് കണ്ടെത്തി.
ശനിയാഴ്ച വൈകിട്ടാണ് പരിസ്ഥിതി-വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ കുട്ടിത്തേവാങ്കിനെ ഷംസീർ കണ്ടത്. മാർക്ക് വൈസ് പ്രസിഡന്റ് റിയാസ് മാങ്ങാട്, ബിജിലേഷ് കോടിയേരി, ജിഷ്ണു പനങ്കാവ്, സന്ദീപ്, നമിത പവിത്രൻ, പ്രിയേഷ്, മുഹമ്മദ് എന്നിവരടങ്ങിയ സംഘം കുട്ടിത്തേവാങ്കിനെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു.
വെറ്ററിനറി സർജൻ ഡോ.നവാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ആരോഗ്യം വീണ്ടെടുത്തശേഷം വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ കാട്ടിലേക്കു വിടും.
പകൽ ഇറങ്ങാറില്ല
രാത്രിമാത്രം ഇരതേടുന്ന കുട്ടിത്തേവാങ്ക് പകൽ പുറത്തിറങ്ങാറില്ല. ലോറിസ് ലൈഡകരിനസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുട്ടിത്തേവാങ്ക് വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്.
ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും വെളുത്ത മുഖവും വാൽ ഇല്ലാത്തവയുമാണ്.
പൂർണ വളർച്ച എത്തിയാൽ രണ്ടടി നീളവും നാലു കിലോഗ്രാം ഭാരവും ഉണ്ടാകും. കൂടുതൽ സമയവും മരത്തിൽ തന്നെ കഴിഞ്ഞു കൂടുന്ന അപൂർവം ജീവിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]