
കണ്ണൂർ ജില്ലയിൽ ഇന്ന് (09-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കർഷകത്തൊഴിലാളി ഫെഡറേഷൻജില്ലാ നേതൃയോഗം; കണ്ണൂർ ∙ ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ നേതൃയോഗം ഇന്നു രാവിലെ 10നു ഡിസിസി ഹാളിൽ ചേരും.
അപേക്ഷിക്കാം
കണ്ണൂർ ∙ ഐഎച്ച്ആർഡിയുടെ വലിയവെളിച്ചത്തെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04902932123, 9497838216.
അഡ്മിഷൻ
പിലാത്തറ ∙ കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജായ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ, എം എ ഭരതനാട്യം, ബിഎ ഭരതനാട്യം, ബിഎ കർണാടക സംഗീതം പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ “admission.kannuruniversity.ac.in” എന്ന വെബ്സൈറ്റിൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച് പ്രിന്റ്ഔട്ട് കോളജിൽ സമർപ്പിക്കേണ്ടതാണ്. അഭിരുചി നിർണയ പരീക്ഷയുടെയും, യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുക. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് എംഎയ്ക്കും, +2 / തത്തുല്യ യോഗ്യതയുള്ളവർക്ക് ബിഎയ്ക്കുമാണ് പ്രവേശനം. പിജി അപേക്ഷ അവസാന തീയതി 10ഉം, ബിരുദ പ്രോഗ്രാമുകൾക്ക് 17ഉം ആണ് 9847260010.
അധ്യാപക ഒഴിവ്
ആലക്കോട്∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവ്. അഭിമുഖം 23ന് 11ന് സ്കൂൾ ഓഫിസിൽ.
കേളകം ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ വെള്ളിയാഴ്ച 10 ന് ഫോൺ: 8281787592.
മട്ടന്നൂർ∙ എടയന്നൂർ ഗവ. വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിന് ഇന്നു 11ന് ഇന്റർവ്യൂ നടത്തും.