
കണ്ണൂർ ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചർ ട്രെയ്നിങ്
∙ബിസിൽ ട്രെയ്നിങ് ഡിവിഷന്റെ 2 വർഷ മോണ്ടിസോറി (ഡിഗ്രി), ഒരു വർഷ പ്രീ പ്രൈമറി (പ്ലസ് ടു), ആറുമാസ നഴ്സറി ടീച്ചർ ട്രെയ്നിങ് (എസ്എസ്എൽസി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314
അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ ∙ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്കിൽ ഡവലപ്മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ്, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ എന്നീ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ 15നും 23നും വയസ്സിനു ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 15നു വൈകിട്ട് 4ന് അകം അപേക്ഷിക്കണം. 9605517535.
സൗജന്യ വർക്ഷോപ് 13നും 14നും
∙തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ 13നും 14നും വനിതകൾക്ക് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിൽ സൗജന്യ വർക്ഷോപ് നടത്തും. ഫോൺ– 90725 92412.
കെഎസ്ആർടിസി ഗവിയാത്ര 15ന്
∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി 15ന് സ്പെഷൽ ഗവി യാത്ര നടത്തും. വൈകിട്ട് 5ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിച്ച് 18ന് രാവിലെ തിരിച്ചെത്തും. ഭക്ഷണം, താമസം, കുട്ടവഞ്ചി സഫാരി, ജീപ്പ് സഫാരി എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ഫോൺ– 9497007857.
കരാർ നിയമനം
∙കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. 15 വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. വെബ്സൈറ്റ്: www.shsrc.kerala.gov.in.
അപേക്ഷ ക്ഷണിച്ചു
∙എൽബിഎസ് സെന്റർ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിലേക്ക് എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8606907093
∙ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയ്നിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 14ന് ആരംഭിക്കുന്ന 45 ദിവസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9447016894.
ഗേറ്റ് അടച്ചിടും
∙അറ്റകുറ്റ പണികൾക്കായി എടക്കാട് – കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ 239-ാം നമ്പർ ലവൽ ക്രോസ് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയറുടെ ഓഫിസ് അറിയിച്ചു. വാഹനങ്ങൾ തലശ്ശേരി – കണ്ണൂർ (എൻഎച്ച്) വഴി പോകണം.