കണ്ണൂർ ∙ അയ്യായിരത്തോളം തെരുവുനായ്ക്കൾ കോർപറേഷൻ പരിധിയിൽ ഉണ്ടെന്നും കോടതി കയറേണ്ടി വന്നാലും പൊതുജനത്തിന് വേണ്ടി ഇടപെടൽ നടത്തുമെന്നും മേയർ പി. ഇന്ദിര.
മീറ്റ് ദ പ്രസിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ ഷെൽട്ടറുണ്ടെങ്കിലും തെരുവ് നായ സ്നേഹികൾ, തെരുവ് നായ്ക്കളെ പിടികൂടാൻ അനുവദിക്കുന്നില്ലെന്നും മേയർ ആരോപിച്ചു.
കോർപറേഷൻ പരിധിയിൽ രണ്ട് കിലോമീറ്റർ ഇടവിട്ട് പൊതു ശൗചാലയങ്ങൾ തുറക്കുമെന്നും അവർ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന് സ്ഥലപരിമിതിയാണ് തടസം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ട്.
6 മാസത്തിനുള്ളിൽ പൊതു ശൗചാലയങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.
കണ്ണൂർ സിറ്റി മരക്കാർക്കണ്ടി ശുദ്ധജല മലിനീകരണ പ്ലാന്റ് നിർമാണ കരാറിൽ അപാകതയുണ്ടെങ്കിൽ ന്യൂനത പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകും. സുതാര്യമായാണ് നടപടി ക്രമം പൂർത്തിയാക്കിയത്.
എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി പദ്ധതിയ്ക്കതിരേ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയായിരുന്നു. കോർപറേഷനോടുള്ള സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക സമീപനം തുടരുകയാണ്.
മാനദണ്ഡം പാലിക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുകയാണ്. തിരുവനന്തപുരത്ത് പോയി സർക്കാരിനെതിരെ സമരം നടത്തേണ്ട
സ്ഥിതിയാണിപ്പോൾ. കോർപറേഷൻ ഓഫിസിൽ നിന്നും 27 പേരെ ബിഎൽഒമാരാക്കി.
ഇതു കാരണം കോർപറേഷനിൽ നിന്ന് പൊതുജനത്തിന് ലഭിക്കേണ്ട കാര്യങ്ങളിൽ തടസം ഉണ്ടാകുകയാണ്.
ഓഫിസ് പ്രവർത്തനം പ്രതിസന്ധിയിലാകുന്നു. കണ്ണൂരിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും ഇന്ദിര പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

