കണ്ണൂർ∙ ഈ മാസം പുതിയ യാത്രാപാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ യൂണിറ്റ്. ഇലവീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല് : ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മലങ്കര ഡാം, വാഗമൺ എന്നീ സ്ഥലങ്ങളിലേക്ക് 10നു രാത്രി 7നു കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 13നു രാവിലെ 6നു തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചത്.
ഒന്നാമത്തെ ദിവസം വാഗമണ്ണിലെ പൈൻവാലി ഫോറസ്റ്റ്, മൊട്ടക്കുന്നുകൾ, വാഗമൺ അഡ്വഞ്ചർ പാർക്ക് എന്നിവ സന്ദർശിച്ച് ഓഫ് റോഡ് ജീപ്പ് സഫാരിയും കഴിഞ്ഞ് അന്ന് രാത്രി വാഗമണ്ണിൽ താമസിക്കും. രണ്ടാമത്തെ ദിവസം രാവിലെ മലങ്കര ഡാം സന്ദർശിച്ച് ഉച്ചയോടെ ഇലവീഴാപൂഞ്ചിറയും കണ്ടു വൈകിട്ട് ഇല്ലിക്കൽ കല്ല് കാണും.
താമസവും ഭക്ഷണവും ജീപ്പ് സഫാരി ഉൾപ്പെടെയാണ് പാക്കേജ് തയാറാക്കിയത്.
മലക്കപ്പാറ- കുട്ടനാട്: 10നു രാത്രി 8നു കണ്ണൂരിൽ നിന്ന് പുറപ്പെടും. ഒന്നാമത്തെ ദിവസം ആലപ്പുഴയിലെ വേഗബോട്ടിൽ കുട്ടനാടിന്റെ കാഴ്ചകൾ കണ്ട് അന്ന് രാത്രി ആലപ്പുഴയിൽ താമസിക്കും.
രണ്ടാമത്തെ ദിവസം രാവിലെ 6നു പുറപ്പെട്ട് ആതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ എന്നിവിടങ്ങൾ കാണും. 13നു രാവിലെ 6നു കണ്ണൂരിൽ തിരിച്ചെത്തുന്നു.
ഫോൺ–94970 07857, 98958 59721. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]