ഫിസിയോ തെറപ്പിസ്റ്റ്:
കണ്ണൂർ ∙ തയ്യിൽ എൻഎൻഎസ് ഓഡിറ്റോറിയത്തിനു സമീപം പ്രവർത്തിക്കുന്ന ഐആർപിസി സാന്ത്വന കേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റ് (യോഗ്യത ബിപിടി) ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ 11ന് മുൻപായി കണ്ണൂർ യോഗശാല റോഡിൽ പ്രവർത്തിക്കുന്ന ഐആർപിസി ഓഫിസിൽ നേരിട്ടോ ഇമെയിൽ വഴിയോ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.
ഫോൺ: 9605770888, 9446668440. email: [email protected]
അധ്യാപക ഒഴിവ്
കല്യാശ്ശേരി ∙ കെപിആർ ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം ഇന്ന് 10.30ന്.
കാലിത്തീറ്റ വിതരണം ഇന്ന്
വെള്ളോറ ∙ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി കാലിത്തീറ്റ വിതരണം ഇന്ന് 4ന് സംഘം ഓഫീസിൽ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഉദ്ഘാടനം ചെയ്യും.
എൻജിനീയർമാരുടെ ഒഴിവ്
കണ്ണൂർ ∙ ജില്ലാ നിർമിതി കേന്ദ്രം സൈറ്റ് എൻജിനീയർമാരുടെ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവരെയാണു പരിഗണിക്കുക.
പ്രായപരിധി 30. 17നു മുൻപായി സബ് കലക്ടർ തലശ്ശേരി ആൻഡ് മെംബർ സെക്രട്ടറി ജില്ലാ നിർമിതി കേന്ദ്രം തലശ്ശേരി എന്ന വിലാസത്തിൽ അയയ്ക്കണം. 0490–2342729.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
∙ കണ്ണൂർ ഗവ.ഐടിഐയിൽ വെൽഡർ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
14നു രാവിലെ 11നു പ്രിൻസിപ്പൽ ഓഫിസിൽ കൂടിക്കാഴ്ച. 04972835183. ∙ കണ്ണൂർ ഗവ.ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
14ന് രാവിലെ 11.30നു പ്രിൻസിപ്പൽ ഓഫിസിൽ കൂടിക്കാഴ്ച. 04972835183
ജില്ലാതല വായനമത്സരം 11ന്
∙ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖിലകേരള വായനമത്സരത്തിന്റെ ജില്ലാതല മത്സരം 11നു കോളജ് ഓഫ് കൊമേഴ്സിൽ നടക്കും.
രാവിലെ 9നു റജിസ്ട്രേഷൻ ആരംഭിക്കും. ഹൈസ്കൂൾ വിഭാഗം, 16 മുതൽ 25 വയസ്സ് വരെ, 25 വയസ്സിന് മുകളിൽ എന്നിങ്ങനെ വിഭാഗങ്ങളിലാണു മത്സരം.
സാക്ഷരതാ മിഷൻ വഴി ബിരുദപഠനം
∙ സാക്ഷരതാ മിഷൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന ബിരുദ കോഴ്സുകളിലേക്ക് 10 വരെ അപേക്ഷിക്കാം.
പിലാത്തറ സെന്റ് ജോസഫ് കോളജ്, തലശ്ശേരി എൻജിനീയറിങ് കോളജ് എന്നിവയാണു പഠനകേന്ദ്രങ്ങൾ. 04972707699.
ഗതാഗത നിയന്ത്രണം
∙ വിളക്കോട് – അയ്യപ്പൻകാവ് റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്നു മുതൽ ഒരു മാസത്തേക്കു പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വാഹനങ്ങൾ ഹാജി റോഡ് – അയ്യപ്പൻകാവ് റോഡ് വഴി കടന്നു പോകണം.
ജോലി ഒഴിവ്
കീഴ്പ്പള്ളി ∙ സിഎച്ച്സിയിൽ ലാബ് അറ്റൻഡർ നിയമനത്തിനു നാളെ 11 ന് കൂടിക്കാഴ്ച നടത്തും. പിഎസ്സി യോഗ്യതയുള്ളവർ (പ്ലസ്ടു സയൻസ്, മെഡിക്കൽ ലബോറട്ടറിയിൽ പ്രവൃത്തി പരിചയം) അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് പകർപ്പുമായി എത്തേണ്ടതാണ്.
പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
വൈദ്യുതി മുടങ്ങും
∙ കണ്ണൂർ ∙ ശിക്ഷക് സദൻ, സബ് റജിസ്ട്രാർ ഓഫിസ്, റബ്കോ, ബിഎസ്എൻഎൽ ഭവൻ, ആൽഫ ചേംബർസ്, സന്നിധാൻ 8.15– 10.00. ∙ മയ്യിൽ ∙ നിരന്തോട്, ചന്ദനകമ്പനി, ഒറവയൽ, കടൂർപള്ളി എന്നീ ട്രാൻസ്ഫോമർ പരിധി 9.00–2.00.
∙ ചൊവ്വ ∙ വാണി വിലാസം, ബെൽമേർ 8.30–11.00. ഓഫിസ് അമ്പാടി, സുസുക്കി, വിവേക് കോംപ്ലക്സ്, പ്രണാം ബിൽഡിങ് അമ്പലക്കുളം, ടിവിഎസ്, നന്തിലത്ത്, ചൊവ്വ കോംപ്ലക്സ്, സിഗ്മ എസ്റ്റോറിയ, ക്രിസ്റ്റൽ ടവർ, ഷാറാറ അറീന, ക്ലാസിക് ബിൽഡിങ് 9–1.
ഷെൽറ്റേഴ്സ് ക്ലബ്, പുതിയകോട്ടം, പുളു കോപാലം, ജ്യോതിപീടിക, സ്പ്രിങ് ഫീൽഡ് വില്ല 11–2. തോട്ടട, ശ്രീനിവാസ് 9–6.
അതിരകം ഹോമിയോ, അതിരകം, അതിരകം യുപി സ്കൂൾ 9–6. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]