കൂത്തുപറമ്പ് ∙ ഊർപ്പള്ളി മഴയുത്സവ സമാപനത്തിൽ ആവേശപ്പൂരം വിതറി മഡ് ഫുട്ബോൾ മത്സരം. ബോഡി ബിൽഡിങ് ലോക ചാംപ്യൻ ഷിനു ചൊവ്വ നൽകിയ കുറിയ പാസ് സ്വീകരിച്ച അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.വി.പ്രമോദ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പന്ത് ആഞ്ഞടിച്ചു. മാധ്യമ പ്രവർത്തകൻ മുഹമ്മദ് സൈഫുല്ല അത് തട്ടി മാറ്റി. അര മണിക്കൂറോളം മാധ്യമ പ്രവർത്തകരും പൊലീസ് ഓഫിസർമാരും ചെളി വെള്ളത്തിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തി.ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.
സേവ് ഊർപ്പള്ളി, വേങ്ങാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കൂത്തുപറമ്പ് ജനമൈത്രി പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഊർപ്പള്ളി മഴയുത്സവം സംഘടിപ്പിച്ചത്.ഊർപ്പള്ളിയിലെ ചെളിവെള്ളം കെട്ടിക്കിടക്കുന്ന വയലിലാണ് സെലിബ്രിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
ചെളിവെള്ളത്തിലുള്ള പുരുഷ – വനിതാ ടീമുകളുടെ കമ്പവലി മത്സരവും നടന്നു. മഴയുത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത അധ്യക്ഷത വഹിച്ചു. കർഷകർക്കുള്ള ഉപഹാരം ലഫ്.കേണൽ എം.അരുൺകുമാർ വിതരണം ചെയ്തു.
തലശ്ശേരി എഎസ്പി കിരൺ, ഷമീർ ഊർപ്പള്ളി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ചന്ദ്രൻ, രഞ്ജിത് സർക്കാർ, പി.പവിത്രൻ, കെ.പി.ജയേഷ്, കെ.കെ.ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് ഡിടിപിസി സെക്രട്ടറി പി.കെ.സൂരജ് സമ്മാനങ്ങൾ വിതരണം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]