ഇരിക്കൂർ ∙ ഇരിക്കൂർ-കല്യാട് റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു ഗതാഗതം പ്രതിസന്ധിയിൽ. 10 മീറ്റർ നീളവും 8 മീറ്റർ ഉയരവുമുള്ള കരിങ്കൽ ഭിത്തി 2 മാസം മുൻപാണു കനത്ത മഴയിൽ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞത്.
റോഡരികിൽ വിള്ളൽ വീണതോടെ വൻ അപകട ഭീഷണിയുണ്ട്.
അപകടാവസ്ഥ കാണിച്ചു പൊലീസും നാട്ടുകാരും ചേർന്ന് ഇവിടെ ബാരൽ വച്ചിട്ടുണ്ട്. ബ്ലാത്തൂർ ഭാഗത്തേക്കുള്ള പത്തോളം ബസുകളും നൂറുകണക്കിനു മറ്റു വാഹനങ്ങളും ദിവസവും ഇതുവഴി പോകുന്നുണ്ട്.
അപകടഭീഷണി കാരണം ഒരുഭാഗംവഴി മാത്രമാണു വാഹനങ്ങൾ പോകുന്നത്. നടന്നുപോകാൻ ഇടമില്ലാത്തതിനാൽ കാൽനട യാത്രികരും ദുരിതത്തിലാണ്.
സുരക്ഷാഭിത്തി നിർമിക്കുന്നതിന് ഇരിക്കൂർ പിഡബ്ല്യുഡി അധികൃതർ ചീഫ് എൻജിനീയർക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിക്കാൻ നടപടിയുണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]