കണ്ണൂർ ∙ പ്രായം കൂടുന്തോറും ആരോഗ്യം കുറയുമോ? വാർധക്യത്തിലും ആരോഗ്യം വീണ്ടെടുക്കാനാകുമോ? പ്രായം കൂടിയാലും ആരോഗ്യത്തോടെ ജീവിക്കാൻ ഫിസിയോതെറപ്പി സഹായിക്കും.ഇത്തവണത്തെ ഫിസിയോതെറപ്പി ദിനാചരണ വിഷയവും അതുതന്നെയാണ്. ഹെൽത്തി ഏജിങ്.
പ്രായം കൂടുമ്പോൾ
2050ഓടെ 60നോ അതിനു മുകളിലോ പ്രായമുള്ളവരുടെ എണ്ണം 2.1 ബില്യൻ കടക്കുമെന്നാണു കരുതുന്നത്.
2019ൽ ഇത് ഒരു ബില്യനായിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ ഇത് 1.4 ബില്യനാകും. വാതം, പ്രമേഹം, ഹൃദ്രോഗങ്ങൾ, പാർക്കിൻസൺസ് ഡിസീസ് എന്നിവയെ അതിജീവിക്കാൻ ഫിസിയോതെറപ്പി സഹായിക്കും.കൃത്യമായ പരിശീലനം ശരീരത്തിന്റെ ബാലൻസ് നിലനിർത്തും.
ഇതു വീഴ്ചകളിൽനിന്നു രക്ഷിക്കും.
സർജറി, സ്ട്രോക്, മറ്റ് അസുഖങ്ങൾ എന്നിവ മൂലം കിടപ്പിലായ രോഗികൾക്കു ശരീരം ചലിപ്പിക്കാനോ എഴുന്നേറ്റു നടക്കാനോ പ്രയാസമായിരിക്കും. പക്ഷേ, ഫിസിയോതെറപ്പി ഇത്തരം രോഗികൾക്കു പുതുജീവൻ നൽകും.60നു മുകളിലുള്ള എട്ടിലൊരാൾ എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതേസമയം, വളരെ ആക്ടീവായവർക്ക് ഈ പ്രായത്തിലും സാധാരണ ജീവിതം നയിക്കാനാകും.
ഫിസിയോതെറപ്പി ഇത്തരം പ്രായക്കാർക്കു കൃത്യമായ പരിശീലനം നൽകാൻ സഹായിക്കും.
എത്ര വേണം?
60നു മുകളിലുള്ളവർക്കും വേണം കൃത്യമായ വ്യായാമം. ആഴ്ചയിൽ മൂന്നു മുതൽ ആറു മണിക്കൂർ വരെയുള്ള എയ്റോബിക് ആക്ടിവിറ്റികൾ ആകാമെന്നാണു ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത്. ശരീരം നന്നായി ചലിക്കുന്ന തരത്തിലുള്ള വ്യായാമം വേണ്ടതാകട്ടെ മൂന്നു മണിക്കൂർ വരെയാണ്.
ആഴ്ചയിൽ രണ്ടു ദിവസം മസിലുകളുടെ ശക്തി കൂട്ടാനുള്ള വ്യായാമം വേണം. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വേണ്ട വ്യായാമത്തിനായി ആഴ്ചയിൽ മൂന്നു ദിവസം മാറ്റിവയ്ക്കാം. ഫോൺ വിളിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നതോ നടക്കുന്നതോ പൂന്തോട്ട
പരിപാലനമോ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]