കണ്ണൂർ ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾക്ക് തുടർച്ചയില്ല. നഗര ദേശീയപാതയിലെ കാൽടെക്സ് മുതൽ താഴെചൊവ്വ വരെയുള്ള ഗതാഗതക്കുരുക്കിന്റെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നാണ് മേലെചൊവ്വ ജംക്ഷൻ.കണ്ണൂർ–തലശ്ശേരി–മട്ടന്നൂർ റോഡുകൾ കൂടിച്ചേരുന്ന ഇവിടെത്തന്നെയായിരുന്നു മട്ടന്നൂർ ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കുമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ. യാത്രക്കാരെ കയറ്റാനും ഇറക്കാനും ഇരു ഭാഗത്തേക്കും ഉള്ള ബസുകൾ ജംക്ഷന് സമീപം തന്നെ ഏറെ നേരം നിർത്തിയിടുന്നത് കാരണം വാഹനങ്ങളുടെ നീണ്ട
നിരകൾ ഉണ്ടായിരുന്നു.
ഇത് പരിഹരിക്കാനാണ് ട്രാഫിക് പൊലീസ് മട്ടന്നൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ജംക്ഷനിൽ നിന്ന് മാറ്റിസ്ഥാപിച്ചത്. എന്നാൽ പൊലീസ് നിരീക്ഷണം ഇല്ലാത്ത സമയത്ത് ബസുകൾ ജംക്ഷന് സമീപം തന്നെ നിർത്തി യാത്രക്കാരെ എടുക്കുന്നതിനാൽ കുരുക്ക് തുടരുന്നു. താഴെചൊവ്വ തെഴുക്കിലെ പീടികയിൽ മുൻപ് സിറ്റി റോഡ് ജംക്ഷന് സമീപത്തായിരുന്നു കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം.
ഈ കാത്തിരിപ്പ് കേന്ദ്രം കണ്ണൂർ ഭാഗത്തേക്ക് കെഎസ്ഇബി ഓഫിസിന് സമീപത്തേക്ക് മാറ്റിയെങ്കിലും പൊലീസ് നിരീക്ഷണം ഇല്ലാത്ത സമയത്ത് ചില ബസുകൾ സിറ്റി റോഡ് ജംൿഷന് സമീപത്ത് തന്നെ നിർത്തിയിടുന്നത് കുരുക്കിന് കാരണമാകുന്നുണ്ട്.അനധികൃത പാർക്കിങ് കാരണമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിലും പാർക്കിങ് പതിവ് കാഴ്ചയാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടപ്പാതയിലും കാറുകൾ അടക്കമുള്ള ചെറിയ വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനടക്കാരെയും വലയ്ക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]